Image

ലൂസിഫറില്‍ ലാലേട്ടന്‍ പൊളിച്ചടുക്കിയെന്ന് ആരാധകര്‍! പൃഥ്വിക്ക് നന്ദിയറിയിച്ച്‌ മോഹന്‍ലാല്‍ ഫാന്‍സ്

Published on 28 March, 2019
ലൂസിഫറില്‍ ലാലേട്ടന്‍ പൊളിച്ചടുക്കിയെന്ന് ആരാധകര്‍! പൃഥ്വിക്ക് നന്ദിയറിയിച്ച്‌ മോഹന്‍ലാല്‍ ഫാന്‍സ്

മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസ് ആഘോഷമാക്കികൊണ്ടിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. വമ്ബന്‍ റിലീസായി എത്തിയ ലൂസിഫറിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ മാസും ക്ലാസും ചേര്‍ന്ന പ്രകടനം തന്നെയാണ് ചിത്രത്തിലുളളതെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ആരാധകര്‍ അല്ലാത്തവര്‍ പോലും സിനിമയെക്കുറിച്ച്‌ നല്ല വിലയിരുത്തലുകള്‍ പങ്കുവെക്കുന്നു. കാര്‍ത്തിക്ക് സുബ്ബരാജ് രജനീകാന്തിന്റെ പേട്ട സമ്മാനിച്ചതു പോലെയാണ് പൃഥ്വി ആരാധകര്‍ക്ക് ലൂസിഫര്‍ തന്നിരിക്കുന്നതെന്ന് കമന്റുകള്‍ വരുന്നു. അതേസമയം തന്നെ ലാലേട്ടന്റെ ഗംഭീര സിനിമ സമ്മാനിച്ച പൃഥ്വിക്ക് നന്ദിയറിച്ച്‌ മോഹന്‍ലാല്‍ ഫാന്‍സ് എത്തിയിരുന്നു.


ഈ വര്‍ഷമാദ്യം പൊങ്കല്‍ റിലീസായി എത്തി ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയ സിനിമയായിരുന്നു രജനിയുടെ പേട്ട. ഇതേപോലെയാണ് ലാലേട്ടന്റെ ലൂസിഫര്‍ എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ വന്ന പ്രതികരണങ്ങള്‍. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ ആരാധകര്‍ ഏങ്ങനെ കാണാന്‍ ആഗ്രഹിച്ചുവോ അതു പോലെ തന്നെ പൃഥ്വി ചിത്രം എടുത്തിരിക്കുന്നു. സ്റ്റീഫന്‍ നെടുമ്ബളളിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ലാലേട്ടന്‍ ഗംഭീരമാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക