മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ലൂസിഫര്‍ കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണങ്ങലാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിലും ഹിറ്റ്. യുഎഇയില്‍ ഹോളിവുഡ് ചിത്രം ക്യാപ്റ്റന്‍ മാര്‍വെല്‍ ആദ്യ ആഴ്ച കൊണ്ട് നേടിയ 160K അഡ്മിറ്റ്‌സ് എന്ന റെക്കോര്‍ഡാണ് ലൂസിഫര്‍ ഇതിനോടകം തിരുത്തിക്കുറിച്ചത്.
മാര്‍ച്ച് 28-ന് തിയറ്ററുകളിലെത്തിയ ചിത്രം അമേരിക്കയില്‍ ലൈഫ് ടൈം കളക്ഷന്‍ ആയ 265K ഡോളേഴ്‌സ് നേടിയ ഞാന്‍ പ്രകാശന്റെ റെക്കോര്‍ഡ് വെറും മൂന്നു ദിവസം കൊണ്ടാണ് മറികടന്നത്. 2019 ല്‍ റിലീസായ ഇന്ത്യന്‍ സിനിമകളില്‍ ആദ്യ ആഴ്ചയിലെ കളക്ഷനില്‍ ഒന്നാം സ്ഥാനവും ലൂസിഫറിനാണ്.