Image

തിരഞ്ഞെടുപ്പ് കാലത്ത് ജ്യോതിഷികള്‍ക്കും വിലക്ക്

കല Published on 09 April, 2019
തിരഞ്ഞെടുപ്പ് കാലത്ത് ജ്യോതിഷികള്‍ക്കും വിലക്ക്

ഇലക്ഷന്‍ സമയത്ത് ജ്യോതിഷികള്‍ തിരഞ്ഞെടുപ്പ് ഫലപ്രവചനം നടത്തുന്നതില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍റെ വിലക്ക്. ജ്യോതിഷികള്‍ നടത്തുന്ന ഫല പ്രവചനം നിയമവിരുദ്ധമാണെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 11 രാവിലെ ഏഴ് മണി മുതല്‍ മെയ് 19 വൈകിട്ട് 6.30 വരെ വിലക്ക് നിലവിലുണ്ടാവും. രാഷ്ട്രീയ നിരീക്ഷകരും ഇക്കാലയളവില്‍ ഫലപ്രവചനം നടത്താന്‍ പാടില്ല എന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു. 
ഇത്തരത്തിലുള്ള പ്രവചനം പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും ഏതെങ്കിലും വിധത്തില്‍ പരസ്യപ്പെടുത്തുന്നതും കുറ്റകരമാണ്. എക്സിറ്റ് പോളുകള്‍ക്കും നിയന്ത്രണമുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക