Image

മധ്യപ്രദേശില്‍ വീണ്ടും ആദായനികുതി റെയ്‌ഡ്‌, 281 കോടി പിടിച്ചു

Published on 09 April, 2019
മധ്യപ്രദേശില്‍ വീണ്ടും ആദായനികുതി റെയ്‌ഡ്‌, 281 കോടി പിടിച്ചു

മധ്യപ്രദേശില്‍ രണ്ട്‌ ദിവസമായി ആദായനികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ 281 കോടി രൂപ പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ആദായ നികുതി വകുപ്പ്‌ നടത്തിയ തെരച്ചിലിലാണ്‌ കോടികളുടെ കള്ളപ്പണം കണ്ടെത്തിയത്‌.

ഇതില്‍ ഒരു ഭാഗം ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ഓഫീസിലേയ്‌ക്ക്‌ കൊണ്ടുപോകുമ്പോഴാണ്‌ പിടികൂടിയതെന്ന്‌ ആദായനികുതി വകുപ്പ്‌ അറിയിച്ചു. 20 കോടി രൂപ ഹവാല ഇടപാടിലൂടെ ഒരു മുതിര്‍ന്ന നേതാവിന്റെ വീട്ടിലേയ്‌ക്ക്‌ എത്തിക്കുകയായിരുന്നുവെന്നാണ്‌ വിവരം.

വ്യാപകമായി നടത്തിയ പരിശോധനയില്‍ കള്ളപ്പണം കൂടാതെ, കടുവാത്തോല്‍, 252 കുപ്പി മദ്യം, ഏതാനും വെടിക്കോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക