Image

കെഎം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

Published on 09 April, 2019
കെഎം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി


കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെഎം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. ശ്വാസോഛ്വാസം സാധാരണ നിലയിലായതായും ശരീരം മരുന്നുകളോട്‌ പ്രതികരിക്കുന്നതായും ഡോകര്‍മാര്‍ പറഞ്ഞു.

രക്ത സമ്മര്‍ദം സാധാരണ നിലയിലായിട്ടുണ്ട്‌. വ്യക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ്‌ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

അതേ സമയം അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ ഒന്നരമാസം മുമ്പാണ്‌ മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക