Image

നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍

കല Published on 09 April, 2019
നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍

ചലച്ചിത്ര നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയായതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. പ്രതിഭാഗവും സര്‍ക്കാരുമായി ധാരണയില്‍ എത്തിച്ചേര്‍ന്ന കാര്യം ബുധനാഴ്ച വിചാരണ കോടതിയെ അറിയിക്കുകയും കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഇതേ സമയം കുറ്റം ചുമത്തല്‍ സ്റ്റേ ചെയ്യണണെന്ന ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് കോടതി മാറ്റി. 
നടിയെ അക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുള്ള ദിലീപിന്‍റെ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ആക്കാര്യത്തില്‍ തീരുമാനമാകുന്നവരെ കുറ്റം ചുമത്തല്‍ സ്റ്റേ ചെയ്യണമെന്നാണ് ദിലീപിന്‍റെ ആവശ്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക