Image

രാജ്യത്തെ ശക്തമാക്കുന്നതിനായി വോട്ട് നല്‍കാന്‍ കന്നി വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത് മോദി

Published on 09 April, 2019
രാജ്യത്തെ ശക്തമാക്കുന്നതിനായി വോട്ട് നല്‍കാന്‍ കന്നി വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത് മോദി

മഹാരാഷ്ട്ര: കന്നി വോര്‍ട്ടര്‍മാരോട് അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് രാജ്യത്തെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നിര്‍ണായകമായ നടപടിയുടെ ഭാഗമാകാന്‍ കന്നി വോര്‍ട്ടര്‍മാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

'നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം.' - മോദി അഭ്യര്‍ഥിച്ചു.

'പാവപ്പെട്ടവന് ഒരു വീട് ഉറപ്പുവരുത്തുന്നതിനായി നിങ്ങളുടെ ജീവിതത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറാണോ? കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് കന്നി വോട്ട് രേഖപ്പെടുത്താന്‍ തയ്യാറുണ്ടോ?' - മോദി ചോദിച്ചു.

ബാലാക്കോട്ടെ വ്യോമാക്രമണത്തെ മുന്‍നിര്‍ത്തിയും കന്നി വോട്ടര്‍മാരോട് പ്രധാനമന്ത്രി വോട്ട് അഭ്യര്‍ഥിച്ചു. വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ തയ്യാറുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക