Image

മാണിസാറിന് വിടചൊല്ലി കേരളം; സംസ്കാരം നാളെ

കല Published on 10 April, 2019
മാണിസാറിന് വിടചൊല്ലി കേരളം; സംസ്കാരം നാളെ

ചൊവാഴ്ച കൊച്ചിയില്‍ അന്തരിച്ച കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവ് കെ.എം മാണിയുടെ മൃതദേഹം ഇന്ന് സ്വദേശമായ പാലയിലേക്ക് കൊണ്ടുവരും. രാവിലെ കൊച്ചിയില്‍ നിന്ന് ഭൗതീക ശരീരവുമായി പുറപ്പെടുന്ന വിലാപയാത്ര തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി കോട്ടയത്ത് വയസ്കര കുന്നിലെ കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും. അവിടെ പാര്‍ട്ടിയുടെ ആദരം അര്‍പ്പിക്കും. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിറവി കൊണ്ട തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിക്കും. അവിടെ അന്തിമോപചാരം അര്‍പ്പിക്കാം ആയിരങ്ങള്‍ പങ്കുചേരും. തുടര്‍ന്ന് അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി ജന്മദേശമായ മരങ്ങാട്ടുപിള്ളിയിലേക്ക് വിലാപയാത്ര നീങ്ങും. തുടര്‍ന്ന് പാല മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. പാലയിലെ പ്രീയപ്പെട്ട ജനങ്ങളുടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടെ അവസരമുണ്ടാകും. 
തുടര്‍ന്ന് ആറുമണിയോടെ പാലയിലെ വീട്ടിലേക്ക് എത്തിക്കും. 
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീട്ടിലെ ശവസംസ്കാര ശുശ്രൂഷ തുടങ്ങും. നാലിന് പാലാ സെയ്ന്‍റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ശവസംസ്കാരം. 
കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു കെ.എം മാണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. യു.പി.എ അധ്യക്ഷ രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക