Image

പമ്‌ബയിലെ ജലക്ഷാമം: ഡാമുകള്‍ തുറക്കണമെന്ന്‌ ഹൈക്കോടതി

Published on 10 April, 2019
പമ്‌ബയിലെ ജലക്ഷാമം: ഡാമുകള്‍ തുറക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: പമ്‌ബയിലെ ജലക്ഷാമം പരിഹരിക്കാന്‍ ശബരിഗിരി ജല വൈദ്യുത പദ്ധതിയിലുള്‍പ്പെട്ട കല്‌ളാര്‍, കക്കി ഡാമുകളില്‍ നിന്ന്‌ വേണ്ടത്ര വെള്ളം തുറന്നുവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വെള്ളം തുറന്നുവിടാന്‍ സര്‍ക്കാരിനും പത്തനംതിട്ട ജില്‌ളാ ഭരണകൂടത്തിനും കെ.എസ്‌.ഇ.ബിക്കും നിര്‍ദ്ദേശം നല്‍കണമെന്ന്‌ വ്യക്തമാക്കി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ്‌ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവ്‌.

മാസപൂജയ്‌ക്കും വിഷു ഉത്സവത്തിനുമായി ഏപ്രില്‍ 10ന്‌ നട തുറക്കുന്നതിന്‌ മുമ്‌ബ്‌ നടപടി വേണമെന്നും സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചു പമ്‌ബയിലെ തടയണയില്‍ നിന്ന്‌ വെള്ളം തുറന്നുവിട്ടാല്‍ പമ്‌ബയില്‍ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിപ്പോകും. വാട്ടര്‍ അതോറിട്ടിക്ക്‌ പമ്‌ബയില്‍ നിന്ന്‌ വെള്ളമെടുക്കാനും കഴിയും. പമ്‌ബയെ ശുചീകരിക്കാന്‍ ഡാം തുറന്നുവിടുന്നതിന്‌ ഡാം സുരക്ഷാ അതോറിട്ടിയുമായി ആലോചിച്ച്‌ നടപടിയെടുക്കാന്‍ 2016 ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക