Image

രാഹുല്‍ ഗാന്ധി അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published on 10 April, 2019
രാഹുല്‍ ഗാന്ധി അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു


ലക്‌നൗ: കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ്‌ രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്‌. രണ്ട്‌ മണിക്കൂര്‍ നീണ്ടുനിന്ന റോഡ്‌ഷോയ്‌ക്ക്‌ ശേഷമാണ്‌ രാഹുല്‍ പത്രിക നല്‍കാന്‍ എത്തിയത്‌.

പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വാദ്രയും മക്കളും രാഹുലിന്റെ റോഡ്‌ ഷോയില്‍ പങ്കെടുത്തു. മെയ്‌ ആറിനാണ്‌ അമേത്തിയില്‍ വോട്ടെടുപ്പ്‌ നടക്കുന്നത്‌. ഇവിടേയ്‌ക്ക്‌ പുറമെ വയനാട്ടിലും രാഹുല്‍ ജനവിധി തേടുന്നുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക