Image

ബാര്‍ കോഴക്കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തീര്‍പ്പാക്കി

Published on 10 April, 2019
ബാര്‍ കോഴക്കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: ബാര്‍കോഴക്കേസിലെ നടപടികള്‍ തീര്‍പ്പാക്കി ഹൈക്കോടതി.കേസില്‍ ആരോപണവിധേയനായ കെ.എം മാണി മരിച്ചതിനെ തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

രാവിലെ ബാര്‍ കോഴ കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെ എം മാണിയും കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ബിജു രമേശും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തുകയായിരുന്നു.

ഇതോടെ കേസിന് പ്രസക്തി ഇല്ലെന്ന് പറഞ്ഞ് ഹൈക്കോടതി മൂന്ന് ഹര്‍ജികളും തീര്‍പ്പാക്കിയത്.മുമ്ബ് മൂന്നു തവണ വിജിലന്‍സ് തന്നെ ബാര്‍ കോഴ ആരോപണത്തില്‍ കെ എം മാണിക്ക് പങ്കില്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരും പുതിയ ഇടത് സര്‍ക്കാരും മാണി നിരപരാധിയാണെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ വി എസും ബിജു രമേശും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക