Image

100 വര്‍ഷത്തിന്‌ ശേഷം ഒരു മാപ്പപേക്ഷ, ജാലിയന്‍ വാലാബാഗ്‌ കൂട്ടകൊലയില്‍ ഖേദിക്കുന്നുവെന്ന്‌ ബ്രിട്ടണ്‍

Published on 10 April, 2019
100 വര്‍ഷത്തിന്‌ ശേഷം ഒരു മാപ്പപേക്ഷ, ജാലിയന്‍ വാലാബാഗ്‌ കൂട്ടകൊലയില്‍  ഖേദിക്കുന്നുവെന്ന്‌ ബ്രിട്ടണ്‍


നാനൂറ്‌ ഇന്ത്യാക്കാരുടെ കൂട്ടകൊലയ്‌ക്ക്‌ കാരണമായ, ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ കറുത്ത ഏടായ ജാലിയല്‍ വാലാബാഗ്‌ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടണ്‍.

നുറുകണക്കിന്‌ സാധാരണക്കാരായ ഇന്ത്യക്കാരെ കൂട്ടകുരിതി നടത്തിയ ജാലിയന്‍ വാലാബാഗ്‌ സംഭവത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക്‌ ഇന്ത്യ കടക്കുമ്പോഴാണ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ ഖേദമറിയിച്ചത്‌. ഇന്ത്യയോട്‌ നിരൂപാധികം മാപ്പു പറയണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ജെര്‍മി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

നേരത്തെ 2013 ല്‍ ഇന്ത്യ സന്ദര്‍ശിച്ച്‌ മുന്‍ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ സംഭവത്തെ നാണം കെട്ടതെന്ന്‌ വിശേഷിപ്പിച്ചിരുന്നുവെങ്കിലും ഖേദപ്രകടനത്തിന്‌ തയ്യാറായിരുന്നില്ല. ഒന്നാം ലോകയുദ്ധം കഴിഞ്ഞ ഉടനെ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ്‌ പഞ്ചാബിലെ അമൃത്സറില്‍ നിരായുധരായ ജനക്കൂട്ടത്തിന്‌ നേരെ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ വെടിയുതിര്‍ത്തത്‌.

1919 ഏപ്രില്‍ 13 നാണ്‌ ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്‌.

പുറത്തേക്കിറങ്ങാനാവാതെ കുട്ടികളും സ്‌ത്രീകളുമടക്കം ജനക്കൂട്ടത്തിന്‌ നേരെ തലങ്ങും വിലങ്ങും വെടിവച്ചതിനെ തുടര്‍ന്ന്‌ 1000 പേര്‍ മരിച്ചുവെന്നാണ്‌ ഇന്ത്യ കണക്കാക്കുന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക