Image

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌

Published on 10 April, 2019
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നോട്ടീസ്‌


ഹൈദരാബാദ്‌: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസയച്ചു. തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ്‌ നോട്ടീസ്‌. വിശ്വഹിന്ദു പരിഷത്‌ നല്‍കിയ പരാതി ശരിയെന്നു ബോധ്യപ്പെട്ടതിനാലാണ്‌ കമ്മീഷന്‍ നോട്ടീസ്‌ അയച്ചത്‌.

മാര്‍ച്ച്‌ 17 ന്‌ കരിംനഗറില്‍ നടത്തിയ പൊതുറാലിയില്‍ ഹിന്ദുക്കളെ അധിക്ഷേപിച്ചുവെന്നു കാണിച്ചാണ്‌ പരാതി നല്‍കിയതും തുടര്‍ന്ന്‌ കമ്മീഷന്‍ നടപടി സ്വീകരിച്ചതും.

മാര്‍ച്ച്‌ പതിനേഴിന്‌ കരിംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയില്‍ ഹിന്ദുക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിക്കൊണ്ട്‌ വോട്ടുകള്‍ നിലനിര്‍ത്താനുള്ള ശ്രമമായിരുന്നു കെ.സി.ആര്‍ നടത്തിയതെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. ഏപ്രില്‍ 12 ന്‌ ഇതിന്‌ വിശദീകരണം നല്‍കണമെന്ന്‌ അറിയിച്ചു കൊണ്ടാണ്‌ നോട്ടീസ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക