Image

കെ.എം. മാണിയുടെ മരണം; ബാര്‍ കോഴ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

Published on 10 April, 2019
കെ.എം. മാണിയുടെ മരണം; ബാര്‍ കോഴ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു


തിരുവനന്തപുരംന്മ മുന്‍ ധനമന്ത്രി കെ എം മാണി അന്തരിച്ച് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ബാര്‍ കോഴ കേസിനും അന്ത്യം.

ബാര്‍ കോഴ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കെ എം മാണിയും മാണിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ബിജു രമേശും നല്‍കിയ ഹര്‍ജികള്‍ രാവിലെ ഹൈക്കോടതിയുടെ പരിഗണനയില്‍ വരികയായിരുന്നു. കേസിലെ കക്ഷിയായ കെ.എം. മാണി മരിച്ചതോടെ ഇനി കേസിനു പ്രസക്തിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി മൂന്നു ഹര്‍ജികളും ഒന്നിച്ച അവസാനിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

മുമ്പ് മൂന്നു തവണ വിജിലന്‍സ് തന്നെ ബാര്‍ കോഴ ആരോപണത്തില്‍ കെ എം മാണിക്കു പങ്കില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരും പുതിയ ഇടത് സര്‍ക്കാരും മാണി നിരപരാധിയാണെന്നു കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ വി എസും ബിജു രമേശും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക