Image

തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍

Published on 11 April, 2019
തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച്‌ എഐസിസിക്ക് താന്‍ പരാതിനല്‍കിയിട്ടില്ലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.പ്രചാരണത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കുമെന്നും അവസാന റൗണ്ടിലായിരിക്കും കോണ്‍ഗ്രസിന്റെ പ്രചാരണം ശക്തമാവുകയെന്നും ശശി തരൂര്‍ പറഞ്ഞു.

കൂടുതല്‍ ശക്തമായ പ്രചാരണം വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും ചില ഭാഗങ്ങളില്‍ ശക്തമായ പ്രചാരണം വേണം എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും. ഇത്തവണ കൂടുതല്‍ ശക്തമായ ത്രികോണ മത്സരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക