2015 ഫെബ്രുവരി മാസത്തിലെ ഒരു സുപ്രഭാതം. തിരുവനന്തപുരം കവഡിയാറില്‍ ഡോ ബാബു പോളിന്റെ വാസസ്ഥലത്ത് ഞാനും എന്റെ പ്രിയ ഭര്‍ത്താവ് ഡോ. യോഹന്നാന് ശങ്കരത്തില്‍ കോറെപ്പിസ്ക്കോപ്പായും നേരത്തേ ക്രമീകരിച്ചതനുസരിച്ച് എത്തിച്ചേര്‍ന്നു. എന്റെ പതിനൊന്നാമത്തെ പുസ്തകമായ ‘True Perspectives’ എന്ന ഇംഗ്ലീഷ് ലേഖനസമാഹാരത്തിë് അവതാരിക എഴുതിക്കുന്നതിനാé് ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചത്. അതിനു മുമ്പ് പല തവണ ഞങ്ങള്‍ കവഡിയാറില്‍ പോയിട്ടുണ്ടെങ്കിലും ഡോ. ബാബു പോളിനെ സമ്പര്ശിക്കുന്നത് അന്നു ആദ്യമായായിരുന്നു.
വിജ്ഞാനഭണ്ഡാകാരമായ ആജാനുബാഹു, കട്ടിമീശ അതിരിടുന്ന അധരപുടങ്ങള്‍, നമ്മുടെ ഉള്ളിന്റെ അഗാധങ്ങളിലേക്കാഴ്ന്നിറങ്ങുന്ന തീഷ്ണ നയനങ്ങള്‍, ആരിലും ആദരം ജനിപ്പിക്കുന്ന ഭാവഹാവാദികള്‍, ആ വിജ്ഞാനസാഗരത്തിന്റെ മുകള്‍പ്പരപ്പിലെ നിച്ഛല ശാന്തമായ സൗമ്യത, സൗഭാഗ്യവാനെന്നു പറയാമെങ്കിലും, ഔന്നത്യത്തിലും ആ ഹൃദയത്തിന്റെ അഗാഥതയില്‍ ഒരു നേരിയ നൊമ്പരം നിഴലിക്കുന്നത് നഗ്ന നയനങ്ങള്‍ക്ക് ദൃശ്യമാé്, ചന്ദ്രനിലെ കളങ്കം പോലെ.
വീടിന്റെ വാതില്ക്കല് ഒരു വലിയ മണി തൂങ്ങുന്നുണ്ട്. ബെല്ലടിക്കുമ്പോള്‍, വാതില്ക്കലെത്തുന്ന വ്യക്തിയെ കാണാവുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഇരിപ്പിടം. രാവിലെ എട്ടു മണി കഴിഞ്ഞാല്‍ മുന്‍വശത്തെ കതക് പൂട്ടാറില്ല, വാച്ച്മാന് ഭക്ഷണവുമായി സമയാസമയങ്ങളില്‍ എത്തും. ഒറ്റíാണ് താമസം, പ്രിയതമ വര്‍ഷങ്ങള്‍ക്ക് മുന്നേ കടന്നു പോയി, മക്കള്‍ രണ്ടുപേരും വിവാഹിതരായി അകലെയാണ്.
ഞങ്ങള്‍ അവിടെ എത്തി ബെല്ലടിച്ചപ്പോള്‍, ഗാംഭീര്യം തുളുമ്പുന്ന മമ്പസ്മിതത്തോടെ കയറി വരാന്‍ പറഞ്ഞു, സ്വീകരിച്ചിരുത്തി. ഞങ്ങളുടെ ആഗമനോദ്ദേശം നേരത്തേ വിളിച്ച് അറിയിച്ചിരുന്നതിനാല്‍ വീണ്ടും വിവരിക്കേണ്ടി വന്നില്ല. ഞാന്‍ രചിച്ച പുസ്തകങ്ങളുടെ ഓരോ കോപ്പി നല്കിയപ്പോള്, എന്റെ , ഗീതാഞ്ജലീ വിവര്‍ത്തന കവിതയുള്‍പ്പടെ പല പുസ്തകങ്ങളും വായിച്ചാസ്വദിച്ചിട്ടുണ്ട്, അച്ചനെ നേരത്തേ അറിയാം എന്നും പറഞ്ഞു.
കളിക്കോപ്പുകളുടെ നടുവില്‍ കൗതുകത്തോടെ ഒരു കുട്ടി ഇരിക്കുന്നതുപോലെ, ബൈബിള്‍ നിഘണ്ഡുകളുള്പ്പടെയുള്ള പുസ്തകക്കൂമ്പാരങ്ങളുടെ നടുവില്‍ നിലകൊണ്ട ബൗദ്ധികതീര്ത്ഥ്യന്! കര്‍മ്മനിരതനായിരുന്ന പ്രതിഭാശാലി ! ചെന്നെത്തിയ മണ്ഡലങ്ങളിലെല്ലാം ഔന്നത്യം വരിച്ച മഹാശയന്! ഐ.എ.എസ് കൂടാതെ മുന്ന്് ഡോക്ടറേറ്റുകള്‍! മുപ്പത്തഞ്ചില്‍പ്പരം പുസ്തകങ്ങളുടെ രചയിതാവ് ! അനേകം പരസ്ക്കാരങ്ങളുടെ അവകാശി!
കേരളത്തിന്റെ ഓമനപ്പുത്രന്, ഒരു ധന്യ ജീവിതത്തിന്റെ ഉടമ, ദൈവകൃപയില്‍ അടിയുറച്ചു വിശ്വസിച്ച ജീവിച്ച ആ ധന്യാത്മാവ്, കാലയവനികയില്‍ മറഞ്ഞുവെന്ന ഹൃദയഭേദകമായ വാര്‍ത്ത അദ്ദേഹത്തെ അറിയുന്ന ആരെയും കണ്ണീരിലാഴ്ത്തും. ആ അതുല്യ പ്രതിഭയുടെ ആത്മാവ് ഇമ്പങ്ങളുടെ പറുദീസയില്‍ വിലയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു! പ്രണാമം !