Image

ഡോ. ബാബു പോള്‍ അനുസ്മരണം: ജോണ്‍ ഏബ്രഹാം, ബേബി ഊരാളില്‍, ആന്‍ഡ്രൂ പാപ്പച്ചന്‍

Published on 13 April, 2019
ഡോ. ബാബു പോള്‍ അനുസ്മരണം: ജോണ്‍ ഏബ്രഹാം, ബേബി ഊരാളില്‍, ആന്‍ഡ്രൂ പാപ്പച്ചന്‍
എക്കാലത്തും ഒരേ പോലെ പെരുമാറുന്ന ചുരുക്കം ചിലരിലൊരാളായിരുന്നു ഡോ. ബാബു പോളെന്നു മുന്‍ ടീനെക്ക് മേയര്‍ ജോണ്‍ ഏബ്രഹാം അനുസ്മരിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി അദ്ധേഹവുമായി ബന്ധമുണ്ട്. അത് എന്നും ഒരേ പോലെ ഊഷ്മളമായി തുടര്‍ന്നു. ഒരിക്കലും അതിനു കൂരവ് വന്നില്ല
വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥപിതമായപ്പോള്‍ ആദ്യ വൈസ് പ്രസിഡന്റ് അദ്ധേഹമായിരുന്നു. എന്നാല്‍ ആദ്യ കണ്‍ വന്‍ഷനു അദ്ധേഹത്തിനു വരാനായില്ല. അമേരിക്കന്‍ പര്യടനത്തിനു മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചില്ല എന്നതായിരുന്നു കാരണം.

ബേബി ഊരാളില്‍
ഫോക്കാനയുമായും അതിനു ശേഷം ഫോമയുമായും ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നഡോ. ബാബു പോള്‍കണ്‍ വന്‍ഷനുകളിലെഅറിവിന്റെ മഹാസാഗരമായിരുന്നു.2012ലെ ഫോമാ കണ്‍ വന്‍ഷന്‍ കപ്പലില്‍ നടത്തിയപ്പോള്‍ അദ്ധേഹം നടത്തിയ പ്രസംഗങ്ങള്‍ ഇന്നും ചിന്തോദ്ദീപകമായി നില്‍ക്കുന്നു.
അന്നത്തെ കപ്പല്‍ യത്രയെപറ്റി അദ്ധേഹം എഴുതിയ ലേഖനത്തില്‍ അമേരിക്കന്‍ മലയാളികളെപറ്റി വ്യക്തമായ നിരീക്ഷണമുണ്ട്. ഒട്ടേറെ അമേരിക്കന്‍ മലയാലികളെപറ്റി അദ്ധേഹം പറയുന്നു. ലേഖനം വായിക്കാന്‍ ക്ലിക്ക് ചെയ്യുക: http://emalayalee.com/varthaFull.php?newsId=30409
ആന്‍ഡ്രൂ പാപ്പച്ചന്‍
1993 മുതല്‍ ഡോ. ബാബു പോളുമായി ബന്ധപ്പെടുന്നു. നാട്ടില്‍ ചെല്ലുമ്പോഴും പലപ്പോഴും കണ്ടിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ തുടക്കം മുതല്‍ അദ്ധേഹവും അതില്‍ പങ്കാളിയായിരുന്നു. വൈസ് ചെയര്‍മാനായും ചെയര്‍മാനായും പ്രവര്‍ത്തിക്കുകയും ചെയ്തു.
അഗാധമായ ജ്ഞാനം മാത്രമല്ല ഫലിതരൂപേണ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള അദ്ധേഹത്തിന്റെ കഴിവും അപാരമായിരുന്നു.

ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച അദ്ധേഹത്തിന്റെ ചില ലേഖനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക