Image

ഉത്തരേന്ത്യയില്‍ പേമാരി: ഒറ്റ ദിവസം മരിച്ചത്‌ 30 പേര്‍

Published on 17 April, 2019
ഉത്തരേന്ത്യയില്‍   പേമാരി: ഒറ്റ ദിവസം മരിച്ചത്‌ 30 പേര്‍


കാലം തെറ്റി വടക്കെ ഇന്ത്യയില്‍ പെയ്‌ത കൊടും പേമാരിയില്‍ 22 പേര്‍ മരിച്ചു. പേമാരി കൂടുതല്‍ പേരുടെ ജീവനെടുത്തത്‌ മധ്യപ്രദേശിലാണ്‌. 16 പേര്‍ ചൊവ്വാഴ്‌ച പെയ്‌ത അപ്രതീക്ഷിത മഴയില്‍ ഇവിടെ മരിച്ചു. രാജസ്ഥാനില്‍ ആറ്‌ മരണവും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി വെയ്‌ക്കുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ചിറ്റഗോങ്‌, അജ്‌മീര്‍, കോട്ട, പിലാനി തുടങ്ങിയ മേഖലകളിലെല്ലാം കനത്ത മഴയായിരുന്നു.

അതിശക്തമായ മണല്‍ക്കാറ്റാണ്‌ പശ്ചിമേന്ത്യയിലെ സാധാരണ ജീവിതത്തെ ഉലച്ചത്‌. ശക്തമായി കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതും കെട്ടിടങ്ങള്‍ തകര്‍ന്നതും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.

പലേടത്തും ശക്തമായ മിന്നലിന്റെ അകമ്പടിയുമുണ്ടായിരുന്നു. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ചൂടില്‍ പൊള്ളിയുരുകുമ്പോഴാണ്‌ ഉത്തരേന്ത്യയിലും ഗള്‍ഫ്‌ മേഖലയിലും മഴ തുടര്‍ച്ചയായി ഉണ്ടാകുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക