Image

രമേശ് ചെന്നിത്തല ലീഗില്‍ ചേരുകയാണ് നല്ലതെന്ന് വി. മുരളീധരന്‍

Published on 23 April, 2012
രമേശ് ചെന്നിത്തല ലീഗില്‍ ചേരുകയാണ് നല്ലതെന്ന് വി. മുരളീധരന്‍
കോഴിക്കോട്: രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് മുസ്‌ലീം ലീഗില്‍ ചേരുകയാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍.

കോഴിക്കോടെത്തി ലീഗിന്റെ സംസ്ഥാന അധ്യക്ഷന്റെ കാലുപിടിക്കുകയാണ് ചെന്നിത്തല ചെയ്തത്. കേരളത്തിലെ കോണ്‍ഗ്രസിനെ ലീഗിന് അടിയറ വെച്ചിരിക്കുകയാണ്. ഇങ്ങനത്തെ കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസിന് അപമാനമാണെന്നും വി. മുരളീധരന്‍ കോഴിക്കോട് ഒരു ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക