Image

അനധികൃത സ്വത്ത് സമ്പാദനം: ജഗന്റെ ഓഡിറ്റര്‍ കീഴടങ്ങി

Published on 23 April, 2012
അനധികൃത സ്വത്ത് സമ്പാദനം: ജഗന്റെ ഓഡിറ്റര്‍ കീഴടങ്ങി
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഓഡിറ്റര്‍ വിജയ് സായ് റെഡ്ഡി സിബിഐ കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം ആന്ധ്ര ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെയാണ് ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതിയില്‍ കീഴടങ്ങിയത്.

വിജയ് സായിക്ക് ജാമ്യം നല്‍കിയത് കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നുവെന്ന സിബിഐയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇയാളുടെ ജാമ്യം റദ്ദാക്കിയത്. ജനുവരി രണ്ടിനായിരുന്നു ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിമൂന്നിനാണ് പ്രത്യേക സിബിഐ കോടതി ഉപാധികളോടെ ഇയാളെ ജാമ്യത്തില്‍ വിട്ടത്. ജഗന്റെ ഉടമസ്ഥതയിലുള്ള ജഗതി പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായിരുന്നു വിജയ് സായ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക