Image

കടല്‍ക്കൊല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്‌

Published on 23 April, 2012
കടല്‍ക്കൊല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്‌
ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റ് ചെയ്ത ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കണമെന്ന ഇറ്റലിയുടെ ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കോടതിയില്‍ കഴിഞ്ഞ ദിവസം വിവാദനിലപാട് സ്വീകരിച്ച ഹാരണ്‍. പി. റാവലിന് പകരം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിംഗ് ആണ് ഇന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ ഹര്‍ജി തള്ളണമെന്ന ഇന്ദിരാ ജയ്‌സിംഗിന്റെ വാദം കോടതി അംഗീകരിച്ചില്ല. മെയ് എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് വെടിവെയ്പ് നടന്നതെന്നും ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്രപ്രശ്‌നമാണിതെന്നും രാജ്യാന്തര കീഴ്‌വഴക്കമനുസരിച്ചാണ് നടപടികള്‍ മുന്നോട്ടു പോകേണ്ടതെന്നും ഇറ്റിലിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കോടതിയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക