Image

ചീഫ് ജസ്റ്റീസിനെതിരെ ആരോപണം ഉന്നയിച്ച യുവതി ക്രിമിനല്‍ കേസ് പ്രതി

Published on 20 April, 2019
ചീഫ് ജസ്റ്റീസിനെതിരെ ആരോപണം ഉന്നയിച്ച യുവതി ക്രിമിനല്‍ കേസ് പ്രതി
 
ന്യുഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുന്‍ ജീവനക്കാരി ക്രിമിനല്‍ കേസില്‍ പ്രതി. ഇവര്‍ക്കെതിരെ വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് കോടതിയിലുള്ളത്. ഇവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷ 24ന് പരിഗണിക്കുമെന്ന് ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

മാര്‍ച്ച് 12നാണ് കോടതി യുവതിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ യുവതിയും അവരുടെ സംഘത്തില്‍ പെട്ടവരും തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതിക്കാരനായ നവീന്‍ കുമാര്‍ പോലീസിനെ സമീപിച്ചത്.  ഹരിയാനയിലെ ഝജ്ജാര്‍ സ്വദേശിയായ നവീന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് മാര്‍ച്ച് മൂന്നിന് തിലക് മാര്‍ഗ് പോലീസ് യുവതിക്കെതിരെ കേസെടുത്തിരുന്നത്. വഞ്ചന, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക