Image

ശ്രീലങ്കയിലെ സ്ഫോടനം: മലയാളിയടക്കം 207 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ അമേരിക്കക്കാരും

Published on 21 April, 2019
ശ്രീലങ്കയിലെ സ്ഫോടനം: മലയാളിയടക്കം 207 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ അമേരിക്കക്കാരും

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയെ ഞെട്ടിച്ച് സ്‌ഫോടന പരമ്പരകള്‍. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ സ്‌ഫോടനത്തില്‍ മലയാളി ഉള്‍പ്പടെ 207 പേര്‍ കൊല്ലപ്പെട്ടു. 450ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പി എസ് റസീന (61) ആണ് മരിച്ചത്. ദുബായില്‍ സ്ഥിര താമസമാക്കിയ പി എസ് റസീന ബന്ധുക്കളെ കാണാന്‍ വേണ്ടിയാണ് ശ്രീലങ്കയിലെത്തിയത്. പള്ളികളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ രാവിലെയും ഉച്ചയ്ക്കുമായി എട്ടിടങ്ങളിലാണ് ഇന്ന് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കന്‍ പ്രസിഡന്റിനെ അനുശോചനം അറിയിച്ചു.

ഏതാനും അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറിമൈക്ക് പോമ്പെയ് അറിയിച്ചു

ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വീണ്ടുമൊരു സ്‌ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ

കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് രാവിലെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 160-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദേശികളാണ്. ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു. വടക്കന്‍ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഴക്കന്‍ കൊളംബോയിലെ ബാറ്റികലോവ ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. കൊളംബോ നഗരത്തിലെ സെന്റ ആന്റണീസ് ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്‌സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. പക്ഷേ ഇവിടങ്ങളില്‍ എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സ്‌ഫോടന സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്‌ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം.

സ്‌ഫോടകവസ്തുകള്‍ ഉപയോഗിച്ച് നടത്തിയതാണ് സ്‌ഫോടനം എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ചാവേറാക്രമണം ഉണ്ടായെന്നും സൂചനയുണ്ട്. ഹോട്ടലുകളില്‍ സ്‌ഫോടനമല്ല ചാവേറാക്രമണമാണ് ഉണ്ടായതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ സംബന്ധിച്ചോ ആക്രമണത്തിന്റെ നിജസ്ഥിതിയെക്കുറിച്ചോ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. 

Join WhatsApp News
Fake MODI 2019-04-21 14:36:39
 Modi, called the blasts “horrific” in a post on Twitter. “There is no place for such barbarism in our region,” 
But Modi had no words in the Gujarat train killings, and when people are murdered in the name of cow. Vote him BJP OUT.-
Islamic terrorists 2019-04-21 14:39:43
Sri Lankan Govt. has shut off public media. The latest information is Islamic terrorists are behind the attacks.
Sangh bandhu 2019-04-21 15:25:03
അടുത്ത ഈസ്റ്ററിനു ബീഫ് വീണോ, ചിക്കൻ വേണോ എന്നൊക്കെ തീരുമാനിക്കും മുമ്പ്  ജീവനോടെ ഉണ്ടാകുമോ എന്ന് ആദ്യം തീരുമാനം ആക്കുന്നതാവും നല്ലത്.. ന്യൂസിലാൻഡിൽ മുസ്ലിം പള്ളിയിൽ വെടിവെപ്പ് നടത്തിയതിന്റെ തിരിച്ചടി  ഈസ്റ്റർ ദിനത്തിൽ യൂറോപ്പിലും മിഡിലിസ്റ്റ് ലും  ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു, ഇന്റലിജൻസ് ഏജൻസികൾ എല്ലാം വളരെ കരുതലിലുമായിരുന്നു.. ഇന്ത്യയെ സംരക്ഷിച്ചു നിർത്തിയ ഏജൻസികൾക്കും അവർക്ക് ശക്തമായ പിന്തുണ നൽകിയ ഇന്ത്യൻ ഭരണ നേതൃത്വത്തിനും സല്യൂട്ട്.. ഈ കഴിഞ്ഞ അഞ്ചുവർഷം കാശ്മീരിനു പുറത്ത് ഇന്ത്യൻ മെയിൻ ലാൻഡ് ൽ പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരവാദികളുടെ ഒരൊറ്റ ബോംബ് സ്ഫോടനം പോലും നടന്നിട്ടില്ല, നടത്താൻ സാധിച്ചിട്ടില്ല എന്ന് ഓർക്കണം.. യുപിഎ കാലത്ത് ബാംഗ്ലൂരിലും പൂനെയിലും ബോംബേയിലും അടക്കം പൊതുസ്ഥലങ്ങളിലും ബസ്സ്റ്റോപ്പുകളിലും ബേക്കറികളിലും ഒക്കെയായിരുന്നു ബോംബ് സ്ഫോടനം നടന്നത്,  സിവിലിയൻസ് നെ ആയിരുന്നു ഡയറക്ട് ടാർഗറ്റ് ചെയ്തത് .. ഈ കഴിഞ്ഞ അഞ്ചുവർഷം അതിർത്തി പ്രദേശങ്ങളിലെ പട്ടാള ക്യാമ്പുകളിൽ വന്ന് അക്രമിക്കൽ മാത്രമായി ചുരുങ്ങി. 

അതേസമയം കേരളത്തിൽ നിന്ന് പ്രത്യേകിച്ചും രാഷ്ട്രീയമായി ഇടതു കോട്ടകൾ ആയ കണ്ണൂർ കാസർകോഡ് കോഴിക്കോട് പ്രദേശങ്ങളിൽനിന്ന് 50 ലധികം പേരാണ് ഐസിസിൽ ചേർന്നിട്ടുള്ളത്.. ഇവരിൽ മിക്കവാറും പേരും പോയത് ശ്രീലങ്ക വഴിയാണ് എന്നും ഓർക്കണം. ശ്രീലങ്ക ബേസ് ചെയ്തുള്ള ഇസ്ലാം ഭീകരവാദ മൊഡ്യൂൾ ശക്തമായി സൗത്ത് ഇന്ത്യയിൽ പ്രവർത്തിക്കുന്നു എന്ന് പലവട്ടം ചർച്ചയായ കാര്യമാണ്. ശ്രീലങ്ക തീവ്രവാദികൾക്ക് കൈപ്പിടിയിൽ ആണെന്ന് ഇന്നത്തെ സ്ഫോടനങ്ങൾ വീണ്ടും തെളിയിക്കുന്നു. കേരളം അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണ്. ഐസിസി ന്ടെ തകർച്ചയോടെ പോയവർ പലരും ട്രെയിനിങ്ങും കഴിഞ്ഞ ഒളിച്ചും പാത്തും തിരിച്ചു വരുന്നുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ബീഫ് ഇല്ലെങ്കിലും അപ്പവും കറിയും എങ്കിലും അടുത്ത ഈസ്റ്റർനു കഴിക്കാം.. 

ഈ സങ്കടകരമായ ദുരന്ത ദിനത്തിൽ ഇങ്ങനെ പച്ചയ്ക്ക് രാഷ്ട്രീയം പറയണോ എന്ന് അൽപ്പനേരം ചിന്തിച്ചിരുന്നു.. അപ്പോഴാണ് അടുത്ത ഈസ്റ്ററിന് ബീഫ് വേണമോ എന്ന് തീരുമാനിക്കാൻ രണ്ടു ദിവസമേ ഉള്ളൂ എന്ന പോസ്റ്റർ കാണുന്നത്.. എങ്കിൽ പിന്നെ ഇതും കൂടി പറഞ്ഞേക്കാം എന്ന് വെച്ചു അടുത്ത ഈസ്റ്ററിനു ം വരും ഭാവിയിലും സമാധാനത്തോടെയും സന്തോഷത്തോടെയും, കഞ്ഞി കുടിച്ചു എങ്കിലും ജീവിക്കാനുള്ള ജീവൻ വേണോ എന്നു തീരുമാനിക്കാനും രണ്ടുദിവസമേ ഉള്ളൂ,  കണ്ടറിഞ്ഞ് തീരുമാനമെടുത്താൽ നിങ്ങൾക്കും എനിക്കും കൊള്ളാം..
ഡിലീറ്റ് ചെയിത ട്വീറ്റ് 2019-04-21 15:56:33

In deleted tweet,  mistakenly claimed "at least 138 million" were killed in Easter morning bombings across Sri Lanka—a nation with only 21 million people, Raw Story reports.

“Heartfelt condolences from the people of the United States to the people of Sri Lanka on the horrible terrorist attacks on churches and hotels that have killed at least 138 million people and badly injured 600 more. We stand ready to help!” -Trump wrote in the original tweet.

christian 2019-04-21 18:29:40
കുറച്ചു കൂടി വലിയ പള്ളികൾ കേരളത്തിൽ പണിയുക. അക്രമികൾക്ക് കണ്ടെത്താൻ എളുപ്പമാവും 
josecheripuram 2019-04-21 20:36:24
A civil war is destroying our world, the reason is religion,every religion teach to hate other religions,where by we hate each other,in India a a religious sprout is brewing somewhere,time will reveal&it will be an explosion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക