Image

ഫോമാ പേജിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം

ജോസ് അബ്രഹാം Published on 22 April, 2019
ഫോമാ പേജിന് ഫെയ്‌സ്ബുക്കിന്റെ   അംഗീകാരം
അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമാക്കു ഫേസ്ബുക്കിനെ അംഗീകാരം. ഓര്‍ഗനൈസേഷനുകള്‍ക്കു കിട്ടുന്ന ഗ്രേ ചെക്ക് മാര്‍ക്ക് ആണ് ഇപ്പോള്‍ ഫോമയുടെ ഫേസ്ബുക്ക് പേജിന് കിട്ടിയിരിക്കുന്നത്.  ഈ ഈസ്റ്റര്‍വിഷു നാളുകളില്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമാക്കു സോഷ്യല്‍മീഡിയ രംഗത്തെ അതികായകരായ ഫേസ്ബുക്കിന്റെ അംഗീകാരം കിട്ടുക എന്നുള്ളത് വലിയ ഒരു നേട്ടമാണ്.ഈ അംഗീകാരം കിട്ടിയിരിക്കുന്ന സംഘടനകളെ  ഫേസ്ബുക്കില്‍ തിരയുന്നവര്‍ക്ക്  ധ്രുതഗതിയില്‍ സംഘടനയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുക എന്നു മാത്രമല്ല ഈ സംഘടന ഒരു അംഗീകൃത സംഘടനയാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കുവാനും സാധിക്കും. ഫോമാ സെക്രട്ടറിയുടെ  നേതൃത്ത്വത്തില്‍ പി ര്‍ ഒ ബിജു തോമസ് പന്തളം, യൂത്ത് റെപ്രസെന്റേറ്റീവ് ആഞല സുരേഷ്,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  എന്നിവരടങ്ങുന്ന ടീമാണ് ഫോമായുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്. ഫേസ്ബുക് പേജ് കൂടാതെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റെര്‍, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ, പ്രൊഫഷണല്‍ മാധ്യമങ്ങളെയും ഫോമാ ഉപയോഗിക്കുന്നു.

എന്തിനും ഏതിനും സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന ഇന്നത്തെ മനുഷ്യര്‍ക്ക് സോഷ്യല്‍ മീഡിയ മാര്‍ഗ്ഗങ്ങളായ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ സോഷ്യല്‍ മീഡിയ പ്രാധാന്യമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇല്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്.  ഒരു വ്യക്തിയെ സംബന്ധിച്ച് മാത്രമല്ല ഒരു ബിസിനസിനും ഒരു കോര്‍പറേഷനും, നോണ്‍ പ്രോഫിറ്റ് ഓര്‍ഗ്ഗനൈസേഷനും ഒക്കെ  സോഷ്യല്‍ മീഡിയ ഇന്ന് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു മേഖലയാണ്. തങ്ങളുടെ ബിസിനസുകള്‍, സഹായങ്ങള്‍ എത്തിക്കുക, പ്രധാനപ്പെട്ട വിവരങ്ങള്‍ അറിയിക്കുക അങ്ങനെ എന്തുതന്നെ ആയാലും അതിനുള്ള ഒരു വലിയ മാര്‍ഗ്ഗവും ആശ്രയം ആയിട്ടാണ് സോഷ്യല്‍ മീഡിയയെ ഇന്ന് ജനങ്ങള്‍ കാണുന്നത്. ഫോമാക്കു കിട്ടിയ ഈ അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കുള്ള അംഗീകാരമായി കാണുന്നതായി ഫോമാ പ്രെസിഡണ്ട് ശ്രി. ഫിലിപ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രേഷറാര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.


Please click and like FOMAA page

ഫോമാ പേജിന് ഫെയ്‌സ്ബുക്കിന്റെ   അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക