Image

ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്: കള്ളവോട്ട് നടക്കില്ലെന്നു കളക്ടര്‍ വാസുകി

Published on 22 April, 2019
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്: കള്ളവോട്ട് നടക്കില്ലെന്നു കളക്ടര്‍ വാസുകി

തിരുവന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന പരാതി ശരിവച്ച് കളക്ടര്‍ വാസുകി. പലര്‍ക്കും ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുണ്ടതായി കണ്ടെത്തിയിട്ടുണ്ടെ്. കള്ള വോട്ട് നടക്കില്ലെന്നും ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രത്യേകം ശേഖരിച്ച് അതതു ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും വാസുകി അറിയിച്ചു.

ഒരാളുടെ പേരില്‍ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കി ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. വോട്ടര്‍ പട്ടികയിലെ പേജുകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്. ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇരട്ട ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയെന്നും ഇദ്ദേഹം ആരോപിച്ചു.

പരാതി പരിശോധിച്ചപ്പോള്‍ ചിലരുടെ പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ വാസുകി അറിയിച്ചു. കള്ള വോട്ട് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ബൂത്ത് ലെവല്‍ ഓഫീസറുടെ സഹായത്തോടെയാണ് പട്ടികയില്‍ കൃത്രിമം കാട്ടിയതെന്നായിരുന്നു  അടൂര്‍പ്രകാശിന്റെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക