Image

സഹസംവിധായകന്‍ അഡ്ജസ്റ്റ്മെന്‍റിന് തയാറാകണമെന്ന് ആവശ്യപ്പെട്ടതായി സജിതാ മഠത്തില്‍

കല Published on 22 April, 2019
സഹസംവിധായകന്‍ അഡ്ജസ്റ്റ്മെന്‍റിന് തയാറാകണമെന്ന് ആവശ്യപ്പെട്ടതായി സജിതാ മഠത്തില്‍


മീടു മൂവ്മെന്‍റില്‍ പുതിയൊരു വിവാദത്തിന് തുടക്കമിട്ടുകൊണ്ട് സജിതാ മഠത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അഡജസ്റ്റ്മെന്‍റുകള്‍ക്ക് തയാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തന്നെ സമീപിച്ച തമിഴ് സിനിമയുടെ സഹസംവിധായകന്‍റെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ടാണ് സജീതാ മഠത്തിലിന്‍റെ വെളിപ്പെടുത്തല്‍. 
കാര്‍ത്ത് എന്ന് പേരുള്ള തമിഴ് സിനിമയിലെ സഹസംവിധായകന്‍ എന്നെ ഫോണില്‍ വിളിച്ചു. പുതിയ സിനിമയില്‍ ഒരു കാരക്ടര്‍ ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. വിശദവിവരങ്ങള്‍ ഇമെയില്‍ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സഹസംവിധായകന്‍റെ അടുത്ത ചോദ്യം. അഡ്ജസ്റ്റ്മെന്‍റുകള്‍ക്കും കോംപ്രമൈസുകള്‍ക്കും തയാറല്ലേ എന്ന്. തുടര്‍ന്ന് സഹസംവിധായകന്‍റെ മൊബൈല്‍ നമ്പറും ഫേസ്ബുക്കിലൂടെ സജിത പരസ്യപ്പെടുത്തി. 
മീ ടു മൂവ്മെന്‍റില്‍ മലയാളത്തിലെ നടിമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഏറ്റവും ബോള്‍ഡായ ഒരു വെളിപ്പെടുത്തലാണ് സജിതാ മഠത്തില്‍ നടത്തിയിരിക്കുന്നത്. സംഭവം സിനിമാ ലോകത്ത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക