കൊല്ലം: കൊല്ലത്ത് കള്ളവോട്ട് ചെയ്തെന്ന ആരോപണം. പട്ടത്താനം
എസ്.എ.ന്‍ഡി.പി യു.പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്തെന്ന
പരാതി ഉയര്‍ന്നത്.
മഞ്ജു എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ
രേഖപ്പെടുത്തിയത്. ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസര്‍ സംശയം രേഖപ്പെടുത്തിയതിനെ
തുടര്‍ന്ന് പരിശോധിക്കുകയാണ്. പരിശോധനയിലാണ് മഞ്ജുവിന്റെ വോട്ട് മറ്റാരോ
രേഖപ്പെടുത്തിയതായി തെളിഞ്ഞത്.
അതേസമയം, കണ്ണൂര്‍ ചൊക്ലിയില്‍ വോട്ടു
ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു. ചൊക്ലിയിലെ രാമവിലാസം യു.പി
സ്കൂളില്‍ വോട്ടു ചെയ്യാനെത്തിയ 62 കാരിയായ മാറോളി വിജയയാണ്
മരിച്ചത്.