Image

രാഹുല്‍ തരംഗം ആഞ്ഞടിക്കും, യുപിഎ അധികാരത്തില്‍ വരും: ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍

ജോബി ജോര്‍ജ് Published on 23 April, 2019
രാഹുല്‍ തരംഗം ആഞ്ഞടിക്കും, യുപിഎ അധികാരത്തില്‍ വരും: ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍
ന്യൂയോര്‍ക്ക് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു വേണ്ടി അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ നാട്ടിലെ ബന്ധുക്കളോടും കുടുംബങ്ങളോടും അഭ്യര്‍ഥിക്കണമെന്ന് ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍ അഭ്യര്‍ഥിച്ചു.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാകണം. മതനിരപേക്ഷമായ നിലപാടുകള്‍ ഉള്ള സര്‍ക്കാര്‍ വരണം. അതിന് ലോകമെമ്പാടുമുള്ള ഭാരതീയര്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം.

ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും വര്‍ഗ്ഗീയതയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. കൂടാതെ നരേന്ദ്ര മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെയുള്ള ഏറ്റുമുട്ടല്‍ കൂടിയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ദുര്‍ബല വിഭാഗങ്ങള്‍, ചെറുകിട വ്യാപാരികള്‍ യുവജനങ്ങള്‍ എന്നിവര്‍ വന്‍ ദുരിതത്തിലായി. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടാനും മതേതര ജനാധിപത്യം നിലനില്‍ക്കാനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അതിനായി എല്ലാ സുഹൃത്തുക്കളും നാട്ടിലുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പാക്കണമെന്നും ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍ അഭ്യര്‍ഥിച്ചു.

ഐഎന്‍ഒസി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പോവുകയും സജീവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു.

 രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതര കെട്ടുറപ്പിനും സുനിശ്ചിതമായ ജീവിത സൗകര്യത്തിനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഐഎന്‍ഒസി കേരള ചാപ്റ്റര്‍ ദേശീയ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഡോ: മാമ്മന്‍ സി ജേക്കബ്ബ്, ജനറല്‍ സെക്രട്ടറി ഡോ.സാല്‍ബി പോള്‍, സെക്രട്ടറി ഡോ.അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹം, ജോ. ട്രഷറര്‍ വാവച്ചന്‍ മത്തായി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട് രാധാകൃഷ്ണന്‍ വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍, ന്യൂയോര്‍ക്ക്  ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് ഇട്ടന്‍, പെന്‍സില്‍ വേനിയ ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാം, ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം, ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് സാജന്‍ കുര്യന്‍, ജോര്‍ജിയ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.എം.വി ജോര്‍ജ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത് (ടെക്‌സാസ്), ചാക്കോ കോയിക്കലേത്ത് (ന്യൂയോര്‍ക്ക്), ലൂയി ഷിക്കാഗോ (ചിക്കാഗോ), നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് കോരത് ഫ്‌ലോറിഡ, ഡോ. ഈപ്പന്‍ ഡാനിയേല്‍ ടെക്‌സാസ്, അലക്‌സ് തോമസ് പെന്‍സല്‍ വേനിയ, ഡോ.വര്‍ഗീസ് ഏബ്രഹാം ന്യൂയോര്‍ക്ക്, സണ്ണി തളിയത്ത് ജോര്‍ജിയ ,വിശാഖ് ചെറിയാന്‍ ഇന്‍ഡ്യാന തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

സാം പിട്രോഡ ചെയര്‍മാനായ ഐഎന്‍ഒസിയുടെ കീഴില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക