Image

മോദിക്കെതിരായ പരാതി വെബ്സൈറ്റില്‍ നിന്ന് മുക്കി; സാങ്കേതിക പിശകെന്ന് ഇലക്ഷന്‍ കമ്മീഷന്‍

കല Published on 25 April, 2019
മോദിക്കെതിരായ പരാതി വെബ്സൈറ്റില്‍ നിന്ന് മുക്കി; സാങ്കേതിക പിശകെന്ന് ഇലക്ഷന്‍ കമ്മീഷന്‍


പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്ന് കാണാതായതായി പരാതി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ കൊല്‍ക്കത്ത സ്വദേശി മഹേന്ദ്ര സിങ് നല്‍കിയ പരാതിയാണ് വെബ്സൈറ്റില്‍ ഇല്ലാതായത്. 
സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നത് ഉന്നയിച്ചുള്ള പരാതികള്‍ കമ്മീഷന്‍റെ വെബ്സൈറ്റില്‍ കാണാന്‍ സൗകര്യമുണ്ട്. ഇത്തരത്തില്‍ 426 പരാതികള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാതി മാത്രമില്ല. 
പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനീകര്‍ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലാത്തൂരിലെ മോദിയുടെ പ്രസംഗം. ഇതിനെതിരെയാണ് മഹേന്ദ്ര സിങ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറോട് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. പ്രസംഗത്തില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്ന് ഒസ്മനാബാദ് തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. 
എന്നാല്‍ കമ്മീഷന്‍റെ വെബ്സൈറ്റില്‍ പരാതി പരിഹരിക്കപ്പെട്ടു എന്നാണ് കാണുന്നതെന്നാണ് മഹേന്ദ്ര സിങ് പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക