വോട്ട്
പെട്ടിയിലായതോടെ എന്‍ഡിഎയില്‍ തര്‍ക്കം തുടങ്ങി. ആര്‍.എസ്.എസ്. വിളിച്ചു ചേര്‍ത്ത
യോഗത്തിലായിരുന്നു ബിജെപി നേതാക്കള്‍ തങ്ങളുടെ ഘടകകക്ഷിയായ ബി ഡി ജെ എസിനെതിരെ
രംഗത്ത് വന്നത്. ബി ഡി ജെ എസ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് ഒരു
വിഭാഗം ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടത്. വരും ദിവസങ്ങളില്‍ ഇത് മുന്നണിയില്‍
ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാലക്കാട്, തൃശൂര്‍,
പത്തനംതിട്ട എന്നീ മൂന്നു മണ്ഡലങ്ങളില്‍ നല്ല പ്രകടനം പാര്‍ട്ടി കാഴ്‌ച്ചവച്ചതായി
യോഗം വിലയിരുത്തി. യോഗത്തില്‍ പങ്കെടുക്കാനായി വന്ന തിരുവനന്തപുരം ബിജെപി
സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍, പത്തനംതിട്ടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ
സുരേന്ദ്രന്‍ എന്നിവര്‍ വിജയപ്രതീക്ഷ പങ്കുവച്ചു. നേരിയ ഭൂരിപക്ഷത്തിന് മണ്ഡലം
പിടിക്കുമെന്നാണ് കുമ്മനത്തിന്റെ പ്രതീക്ഷ.
അതേസമയം ന്യൂനപക്ഷ വോട്ടുകള്‍
വര്‍ധിച്ചത് പാര്‍ട്ടിക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്. എന്നാലും ഭൂരിപക്ഷ സമുദായ
വോട്ടുകളുടെ ഏകീകരണത്തിലൂടെ വിജയം നേടുന്നതിന് കഴിയുമെന്നാണ് യോഗത്തിന്റെ
പൊതുവിലയിരുത്തല്‍