Image

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസ്‌ ഉടമ സുരേഷ്‌ പൊലീസിന്‌ മുന്നില്‍ ഹാജരായി

Published on 25 April, 2019
യാത്രക്കാരെ   മര്‍ദ്ദിച്ച സംഭവം: കല്ലട ബസ്‌ ഉടമ സുരേഷ്‌  പൊലീസിന്‌ മുന്നില്‍ ഹാജരായി


കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ്‌ ഉടമ സുരേഷ്‌ കല്ലട പൊലീസിന്‌ മുമ്പില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മീഷണറുടെ ഓഫീസിലാണ്‌ സുരേഷ്‌ കല്ലട ഹാജരായത്‌. സുരേഷിനെ പോലീസ്‌ ചോദ്യം ചെയ്യുകയാണ്‌.

രണ്ട്‌ ദിവസം മുമ്പാണ്‌ സുരേഷ്‌ കല്ലടയോട്‌ ഹാജരാവാന്‍ പൊലീസ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍, ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ ആകില്ലെന്ന്‌ ഇയാള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്‌ എന്നാണ്‌ സുരേഷ്‌ കല്ലട പൊലീസിനെ അറിയിച്ചത്‌.

തുടര്‍ന്ന്‌ ഉടന്‍ തന്നെ ഹാജരാകണമെന്ന്‌ കര്‍ശന നിര്‍ദേശം സിറ്റി പോലീസ്‌ കമ്മീഷണറടക്കം ഇയാള്‍ക്ക്‌ നല്‍കിയിരുന്നു. ഇന്ന്‌ രാവിലെ ഒഴിഞ്ഞു മാറിയെങ്കിലും കുരുക്കി മുറുകിയതോടെയാണ്‌ തൃക്കാക്കര എസിപി ഓഫീസില്‍ സുരേഷ്‌ ഹാജരായത്‌.

അര്‍ധരാത്രിയില്‍ കേടായി വഴിയില്‍ കിടന്ന കല്ലട ബസ്സിനു പകരം സംവിധാനമൊരുക്കാന്‍ ആവശ്യപ്പെട്ട യുവാക്കളെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ വന്നതോടെ ഇത്‌ വലിയ വിവാദത്തിന്‌ വഴിവെച്ചിരുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക