Image

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് 'ലെയ്‌സ്',സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Published on 25 April, 2019
ഉരുളക്കിഴങ്ങ് കര്‍ഷകര്‍ 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് 'ലെയ്‌സ്',സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ഗാന്ധിനഗര്‍: പെപ്‌സിക്കോ കമ്പനി ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷര്‍ക്കെതിരേ കെസ് കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണ തേടി കര്‍ഷകര്‍. പെപ്‌സിക്കോ കമ്പനി ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരേ 1.05 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിന് പിന്നാലെയാണ് സര്‍ക്കാരിന്‌റെയും സമൂഹത്തിന്റെയും ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ കാമ്പയിന്‍ ആരംഭിച്ചത്. കേസ് വെള്ളിയാഴ്ച അഹമ്മദാബാദ് കോടതി പരിഗണിക്കും.

പെപ്‌സിക്കോ കമ്പനിയുടെ ഉത്പന്നമായ ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരേയാണ് പെപ്‌സിക്കോ ഈ മാസമാദ്യം കേസ് കൊടുത്തത്. 2001ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ് ആക്ട് പ്രകാരം  എഘ2027 എന്നയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ തങ്ങള്‍ക്ക്് മാത്രമേ അവകാശമുള്ളൂ എന്നാണ്് പെപ്‌സികോ കമ്പനിയുടെ വാദം.

ഗുജറാത്തിലെ ബസന്‍കാന്ത, ആരവല്ലി, സബര്‍കാന്ത ജില്ലകളിലെ ചെറുകിട കര്‍ഷകര്‍ക്കെതിരെയാണ് കേസ്. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ റൈറ്റില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകലും കര്‍ഷകരും അവകാശപ്പെടുന്നത്. മാത്രമല്ല  ഏത് വിളകളും കൃഷി ചെയ്യാനും വില്‍ക്കാനും കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും ഇവര്‍ പറയുന്നു. 

സര്‍ക്കാരും സമൂഹവും ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഭാവിയില്‍ മറ്റ് വിളകളുടെ കൃഷിയെയും ഈ നിയമം ബാധിക്കുമെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. വെള്ളിയാഴ്ച മൊദാസ ജില്ലാ കോടതിയില്‍ കേസിന്‍മേല്‍ വാദം കേള്‍ക്കാനിരിക്കെയാണ് കര്‍ഷകര്‍ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക