Image

മോഡിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെതിരായ നടപടിക്ക് സ്‌റ്റേ

Published on 25 April, 2019
മോഡിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെതിരായ നടപടിക്ക് സ്‌റ്റേ

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്ടറില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്‌റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലാണ് ഉദ്യോഗസ്ഥനെതിരായ നടപടി സ്‌റ്റേ ചെയ്തത്.

ഒഡീഷയിലെ സംബല്‍പൂരില്‍വെ,് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധി, മുഹമ്മദ് മൊഹ്‌സീന്‍ എന്ന ഉദ്യോഗസ്ഥനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തത്. എസ്.പി.ജി( സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്)യുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരി,ത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരെയാന് നടപടി ഉണ്ടായത്. ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത പരിശോധന മൂലം പ്രധാനമന്ത്രിയുടെഖ യാത്ര 15 മിനിറ്റ് വൈകിയെന്ന പരാതി ഉയര്‍ന്നിരുന്നു. വിഷയം വീണ്ടും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ജൂണ്‍ മൂന്നിന് പരിഗണിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക