Image

കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മോദി

Published on 26 April, 2019
കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച്‌  മോദി


വാരാണസി: വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്‌ മുന്‍പ്‌ നടത്തിയ പ്രസംഗത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊല്ലുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നു0 മോദി ആരോപിച്ചു .

കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‌ പോകുന്ന ബിജെപി പ്രവര്‍ത്തകന്‍ ജീവനോടെ തിരിച്ചുവരുമെന്ന്‌ ഉറപ്പില്ലെന്ന്‌ അമ്മമാരോട്‌ പറയാറുണ്ടെന്നും സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തി നരേന്ദ്രമോദി പറഞ്ഞു.

അതേസമയം, കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി വാരണാസിയിലെ പ്രവര്‍ത്തകര്‍ക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലേത്‌ പോലെ തന്നെ ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്ന്‌ അദ്ദേഹം അമര്‍ഷത്തോടെ ആരോപിച്ചു. ആന്ധ്രയില്‍ പ്രസംഗിച്ചപ്പോഴും മോദി കേരളത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക