Image

വീടിനുള്ളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ രണ്ടു പേര്‍ മരിച്ചു

Published on 26 April, 2019
വീടിനുള്ളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ രണ്ടു പേര്‍ മരിച്ചു

സുല്‍ത്താന്‍ബത്തേരി: വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചു. നായ്ക്കട്ടി സ്വദേശി അംല, ബെന്നി എന്നിവരാണ് മരിച്ചത്. എളവന്‍ നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.

കോഴിക്കോട് മൈസൂര്‍ ദേശീയപാതയ്ക്ക് അരികിലുള്ള നാസറിന്റെ വീട്ടിലേക്ക് ഉച്ചക്ക് ഒന്നരയോടെയാണ് സ്‌ഫോടകവസ്തുക്കളുമായി ബെന്നി എന്ന വ്യക്തി എത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തോട്ടയോ, പടക്കമോ ആണ് സ്ഫോടക വസ്തുവായി ഉപയോഗിച്ചിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക