മധുരരാജ തീയേറ്ററുകളില്‍ മികച്ച വിജയം കൊയ്ത് തീയേറ്റര്‍ ഹിറ്റ്ലിസ്റ്റില്‍ ഇടം നേടുമ്ബോള്‍ മമ്മൂട്ടി ഫോബ്സ് പട്ടികയിലും ഇടം നേടിയിരിക്കുകയാണ്. 2018ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഏക മലയാളി താരമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. 18 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ വരുമാനം. പട്ടികയില്‍ 49ആമതാണ് മമ്മൂട്ടി.
മമ്മൂട്ടിയെക്കൂടാതെ മലയാളിയായ നയന്‍താരയും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ നയന്‍ താര ഇപ്പോള്‍ മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്നതു കൊണ്ട് തന്നെ മലയാളി താരം എന്ന ലേബല്‍ മമ്മൂട്ടി ഒറ്റക്ക് അലങ്കരിക്കുകയാണ്. പട്ടികയില്‍ നയന്‍താരയ്ക്ക് അറുപത്തിയെട്ടാം സ്ഥാനമാണ്. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനമാണ് ഫോബ്സ് കണക്കാക്കിയിരിക്കുന്നത്. തമിഴ് നടന്‍ വിജയ് സേതുപതി 34ാം സ്ഥാനത്തുണ്ട്. 23.67 കോടി രൂപയാണ് താരത്തിന്‍്റെ ആസ്തി. രജനീകാന്ത് 14ാം സ്ഥാനത്താണ് ഉള്ളത്. 50 കോടി രൂപയാണ് സ്റ്റെല്‍മന്നന്‍്റെ ആസ്തി.
പട്ടികയില്‍ ഒന്നാംസ്ഥാനം തുടര്‍ച്ചയായ മൂന്നാം വട്ടവും ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആണ് നേടിയിരിക്കുന്നത്. 253. 25 കോടിയാണ് സല്മാന്‍്റെ വരുമാനം. 228.09 കോടിയുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണ്. 185 കോടി നേടിയ അക്ഷയ് കുമാര്‍ മൂന്നാംസ്ഥാനവും 112.8 കോടി വരുമാനം ലഭിച്ച ദീപിക പദുകോണ്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. 101.77 കോടി വരുമാനത്തോടെ എംഎസ് ധോണി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.