Image

കൃപാഭിഷേക കണ്‍വെന്‍ഷന്‍ മയാമിയില്‍

ജോയ് കുറ്റിയാനി Published on 01 May, 2019
കൃപാഭിഷേക കണ്‍വെന്‍ഷന്‍ മയാമിയില്‍
മയാമി ആത്മാവില്‍ നമ്മെ പുതുസൃഷ്ടിയാക്കുവാന്‍ കഴിയുന്ന ദൈവവചന പ്രഘോഷകന്‍ റവ.ഫാ. ഡോമിനിക് വാളമ്മനാല്‍(ഡയറക്ടര്‍, മരിയന്‍ റിട്രീറ്റ് സെന്റര്‍, അണക്കര) നയിക്കുന്ന 'കൃപാഭിഷേക കണ്‍വെന്‍ഷന്‍' ഡിസംബര്‍ 20, 21, 22(വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫ്‌ളോറിഡായിലെ മയാമിക്കടുത്തുള്ള പെംബ്രൂക്ക് പൈന്‍സ് സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.(601 City Cente Way; Pembroke Pine 33035)
യേശുവിനെ സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ഫാ.ഡോമിനിക് വാളമ്മനാല്‍ ദൈവകൃപാഭിഷേകം നിറഞ്ഞ് അനേകായിരങ്ങളുടെ ജീവിതപ്രതിസന്ധികളില്‍, തകര്‍ച്ചകളില്‍, ദുഃഖദുരിത രോഗപീഡകളില്‍ വചനം പങ്കുവയ്ക്കുമ്പോള്‍ ദൈവമഹത്വം അത്ഭുതങ്ങളായി മാറിതീരുന്ന അനുഭവങ്ങള്‍ അനേകമനേകം സാക്ഷിപ്പെടുത്തിയിരിക്കുന്നു. ഇതിനോടകം 94-ലധികം രാജ്യങ്ങളില്‍ വചനപ്രഘോഷണ ശുശ്രൂഷ നടത്തി പതിനായിരക്കണക്കിന് ആളുകള്‍ക്ക് രോഗശാന്തിയും സൗഖ്യവും വിടുതലും നല്‍കുവാന്‍ ഡോമിനിക് വാളമ്മനാല്‍ അച്ചന്റെ കൃപാഭിഷേക ശുശ്രൂഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കോറല്‍ സ്പ്രിംഗ്‌സ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോന ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ കൃപാഭിഷേക കണ്‍വെന്‍ഷനിലേക്ക് ജാതിമത ഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫോറോന വികാരി ഫാ.ജോണ്‍സ്റ്റി തച്ചാറയും കണ്‍വെന്‍ഷന്‍ കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ്.

മൂവ്വായിരത്തിലധികം ആളുകള്‍ക്ക് സൗകര്യമായി പങ്കെടുക്കുവാന്‍ കഴിയുന്ന എല്ലാവിധ ക്രമീകരണങ്ങളുമാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അമേരിക്കയില്‍ എവിടെ നിന്നും ഓണ്‍ലൈന്‍ വഴിയായി  രജിസ്റ്റര്‍ ചെയ്യുന്നതിനായി വെബ്‌സൈറ്റ് ഒരുക്കിയിരിക്കുന്നതു. www.Krupabhishekamflorida.org
രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 17 വയസ്സിനു മുകളില്‍ 50 ഡോളറും 4 വയസ്സിനും 16 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് 30 ഡോളറുമാണ്.

ഹോട്ടല്‍ അക്കോമഡേഷന്‍ ആവശ്യമുള്ളവര്‍ക്കായി ഡിസ്‌കൗണ്ട് റെയിറ്റില്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കൃപാഭിഷേക കണ്‍വെന്‍ഷന്റെ വിജയത്തിനായി ആരോഗ്യമാതാ ഇടവക സമൂഹം അഖണ്ഡ പ്രാര്‍ത്ഥനാ യജ്ഞത്തിന് തുടക്കം കുറിച്ചു. അതോടൊന്നിച്ച് വിവിധങ്ങളായ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക.
ഫാ.ജോണ്‍സ്റ്റി തച്ചാറ-630-202-2989
ജോയ് ആന്റണി- 954-328-5009
റെജിമോന്‍ സെബാസ്റ്റിയന്‍-786-340-4142
സക്കറിയ പി.ചാക്കോ- 305-803-9248


കൃപാഭിഷേക കണ്‍വെന്‍ഷന്‍ മയാമിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക