Image

എന്‍.എ.ജി.സി വിഷു ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 May, 2019
എന്‍.എ.ജി.സി വിഷു ആഘോഷിച്ചു
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ പതിവുപോലെ ഈവര്‍ഷവും വിഷു ആഘോഷപരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റിനിയല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ചു നടത്തി.

പ്രസിഡന്റ് ടി.എന്‍. ശ്രീനിവാസകുറുപ്പിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിഷ്ണു വേണുഗോപാല്‍ ഐ.എ.എസ് വിഷു ആഘോഷപരിപാടികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് എം.എന്‍.സി നായരുടെ ആയുരാരോഗ്യത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. കുടുംബാംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ വിഷു കണി ഏവര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തി. എം.ആര്‍.സി പിള്ളയും മുന്‍ കേരളാ വ്യവസായ വകുപ്പ് ഡപ്യൂട്#ി ഡയറക്ടര്‍ സുശീല മണിയമ്മയും ചേര്‍ന്ന് എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി.

ചടങ്ങില്‍ സതീശന്‍ നായര്‍ സംഘടനയുടെ പ്രവ്രത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും വിഷു സന്ദേശം നല്‍കുകയും ചെയ്തു. ലക്ഷ്മി നായരെ ചടങ്ങില്‍ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, വിഷുകണി, കേരളത്തനിമയിലുള്ള വിഭവസമൃദ്ധമായ വിഷു സദ്യ എന്നിവയുമുണ്ടായിരുന്നു.

വിവിധ പരിപാടികള്‍ക്ക് രഘുനാഥന്‍ നായര്‍, വിജി എസ്. നായര്‍, ദീപക് നായര്‍, രാജഗോപാല്‍ നായര്‍, സുനിതാ നായര്‍, മഹേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഞ്ജു നായരും, ഉമാ മഹേഷും എം.സിമാരായിരുന്നു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജയരാജ് നാരായണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
സതീശന്‍ നായര്‍ അറിയിച്ചതാണിത്.
എന്‍.എ.ജി.സി വിഷു ആഘോഷിച്ചു
എന്‍.എ.ജി.സി വിഷു ആഘോഷിച്ചു
എന്‍.എ.ജി.സി വിഷു ആഘോഷിച്ചു
എന്‍.എ.ജി.സി വിഷു ആഘോഷിച്ചു
എന്‍.എ.ജി.സി വിഷു ആഘോഷിച്ചു
എന്‍.എ.ജി.സി വിഷു ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക