Image

മര്‍ത്തമറിയം സമാജം റിട്രീറ്റ്

ജോര്‍ജ് തുമ്പയില്‍ Published on 02 May, 2019
മര്‍ത്തമറിയം സമാജം റിട്രീറ്റ്
ന്യൂയോര്‍ക്ക്:  മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്താമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് വാര്‍ഷിക റിട്രീറ്റ് മേയ് മൂന്ന് മുതല്‍ മേയ് അഞ്ചു വരെ. പെന്‍സിന്‍വേനിയയിലുള്ള ഹോളി ട്രാന്‍സിഫഗറേഷന്‍ സെന്ററി (1000 Seminary Road, Daltion, PA-18414)ലാണ് പരിപാടി.

ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോസ് മെത്രാപൊലീത നേതൃത്വം നല്‍കും. അറ്റ്‌ലാന്റാ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാദര്‍ ഡോ. മാത്യു കോശിയാണ് പ്രധാന പ്രാസംഗികന്‍. 'എന്റെ അടുക്കലേക്ക് മടങ്ങി വരുവിന്‍, ഞാന്‍ നിങ്ങളുടെ അടുക്കലേക്ക് മടങ്ങിവരും'(മലാഖി 3:7) എന്ന ചിന്താ വിഷയത്തിലൂന്നിയ പഠനക്ലാസുകളും ചര്‍ച്ചകളും ഉണ്ടാകും. റജിസ്‌ട്രേഷന്‍ ഫീസ് 200 ഡോളര്‍.

വിവരങ്ങള്‍ക്ക്: ഫാദര്‍ എബി പൗലോസ് (വൈസ് പ്രസിഡന്റ്)- (267) 9160444, സാറാ വര്‍ഗീസ് (സെക്രട്ടറി) (508) 272-5942, ലിസി ഫിലിപ് (ട്രഷറര്‍)- (845) 6426206, ജിനു പീറ്റര്‍ (റിട്രീറ്റ് കോ-ഓര്‍ഡിനേറ്റര്‍)- (267) 4395894.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക