Image

ശനിയാഴ്ച 136- മത് സാഹിത്യ സല്ലാപം എതിരന്‍ കതിരവനൊപ്പം

Published on 02 May, 2019
ശനിയാഴ്ച 136- മത് സാഹിത്യ സല്ലാപം എതിരന്‍ കതിരവനൊപ്പം
ഡാലസ്:  2019 മെയ് നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമുപ്പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘എതിരന്‍ കതിരവനൊപ്പം’ ആണ് നടത്തുക. മലയാള പുരോഗമന ചിന്തകന്മാര്‍ക്കിടയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന അമേരിക്കന്‍ മലയാളിയായ  ‘ഡോ. ശ്രീധരന്‍ കര്‍ത്താ’ ആണ് ‘എതിരന്‍ കതിരവന്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. അമേരിക്കയിലെ പേരുകേട്ട ചിക്കാഗോ സര്‍വ്വകലാശാലയിലെ ശാസ്ത്രാദ്ധ്യാപകനും ഗവേക്ഷകനും എഴുത്തുകാരനും പ്രഭാഷകനും ചിന്തകനും ആണ് ഡോ. കര്‍ത്താ. പുരോഗമനവാദിയും ചിന്തകനുമായ എതിരന്‍ കതിരവനുമായി നേരിട്ട് സംവദിക്കാനുള്ള ഈ അവസരം ഉപയോഗിക്കുവാനും  അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2019 ഏപ്രില്‍ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിമുപ്പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ആനുകാലിക പ്രസക്തിയുള്ള ‘ജനവിധി 2019’നെക്കുറിച്ചുള്ള ചര്‍ച്ച ആയിട്ടാണ് നടത്തിയത്. ഭാരതത്തിലെ അടുത്ത ഭരണ കര്‍ത്താക്കള്‍ ആരായിരിക്കും എന്ന് തീരുമാനിക്കുന്ന ഈ ജനവിധി വളരെ പ്രധാനപ്പെട്ടതാണ്. പ്രമുഖ സാംസ്കാരിക രാഷ്ട്രീയ സാമുദായിക നിരീക്ഷകനും പ്രഭാഷകനുമായ ജോസഫ് പടന്നമാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.  വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന ആളുകള്‍ അവരവരുടെ വാദമുഖങ്ങള്‍ നിരത്തി സംസാരിച്ചു. ജോസഫ് പടന്നമാക്കലിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും ഈ അവസരം ഉപകാരപ്പെട്ടു. സഹൃദയരായ അനേകം അമേരിക്കന്‍ മലയാളികള്‍ നൂറ്റിമുപ്പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

എ. സി. ജോര്‍ജ്ജ്, ജോര്‍ജ്ജ് വര്‍ഗീസ്, പി. പി. ചെറിയാന്‍, ജോസഫ് പോന്നോലി, തോമസ് എബ്രഹാം, സുനില്‍  മാത്യു വല്ലാത്തറ, ജോണ്‍, ജോര്‍ജ് വര്‍ഗീസ്, തോമസ് ഫിലിപ്പ് റാന്നി, മേരി ജോസ്, ജോസ്, രാജു തോമസ്, ജോസഫ് തോമസ്, ഡോ. രാജന്‍ മര്‍ക്കോസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ , പി. വി. ചെറിയാന്‍, ജേക്കബ് കോര, ചാക്കോ ജോര്‍ജ്ജ്, തോമസ് ഫിലിപ്പ്, ജോസഫ് മാത്യു, ജോയി, ജേക്കബ് സി. ജോണ്‍, ജോര്‍ജ്ജ് നോര്‍ത്ത് കരോളിന, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവരും ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ  പത്തു മുതല്‍ പന്ത്രണ്ട് വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com  എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269. Join us on Facebook  https://www.facebook.com/groups/142270399269590/

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക