Image

ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന് 2019-ല്‍ പുതിയ നേതൃത്വം, പുതിയ ലക്ഷ്യങ്ങള്‍

ജോസഫ് കുര്യന്‍ (മീഡിയ കോര്‍ഡിനേറ്റര്‍) Published on 02 May, 2019
ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന് 2019-ല്‍ പുതിയ നേതൃത്വം, പുതിയ ലക്ഷ്യങ്ങള്‍
ഹൂസ്റ്റണ്‍ പട്ടണത്തിലുള്ള വിവിധ ഐ.പി.സി സഭകളുടെ ഐക്യവേദിയായ ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ 2019-ലെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ പാസ്റ്റര്‍ കെ.സി. ചാക്കോ പ്രസിഡന്റായും, പാസ്റ്റര്‍ കെ.എ. മാത്യു വൈസ് പ്രസിഡന്റായും, ബ്രദര്‍ ഗ്രേപ്‌സണ്‍ വില്‍സണ്‍ സെക്രട്ടറിയായും, ജെയ്‌സണ്‍ ജോസഫ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റര്‍ കെ.സി ചാക്കോ ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റും, ഐ.പി.സി ബഥേല്‍ ഹൂസ്റ്റണ്‍ സഭയുടെ പാസ്റ്ററുമാണ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എ. മാത്യു ജമ്മു കാശ്മീര്‍ സ്റ്റേറ്റ് പ്രസിഡന്റും ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ സഭാ വിശ്വാസിയുമാണ്. ബ്രദര്‍ ഗ്രേപ്‌സണ്‍ സി.പി.എയും സംഘാടകനുമാണ്. ട്രഷററായി പ്രവര്‍ത്തിക്കുന്ന ബ്രദര്‍ ജെയ്‌സണ്‍ ജോസഫ് ബിസിനസുകാരനും, ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ മുന്‍ ട്രഷററുമായിരുന്നു.

പാസ്റ്റര്‍ ബൈജു തോമസ് സോങ്ങ് കോര്‍ഡിനേറ്ററായും, ജോണ്‍ മാത്യു ചാരിറ്റി കോര്‍ഡിനേറ്ററായും, ബ്രദര്‍ ജോസഫ് കുര്യന്‍ മീഡിയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

സിസ്റ്റര്‍ ഷൈലാ ഫിലിപ്പ് ലേഡീസ് കോര്‍ഡിനേറ്റായും, ബ്രദര്‍ ജിബി ജോര്‍ജ് യൂത്ത് കോര്‍ഡിനേറ്ററായും, സിസ്റ്റര്‍ ലിന രാജേഷ് ചില്‍ഡ്രന്‍സ് കോര്‍ഡിനേറ്റായും സേവനം അനുഷ്ഠിക്കുന്നതാണ്.

പുത്തന്‍ ആശയങ്ങളും, പുതിയ ലക്ഷ്യങ്ങളുമായി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് ആത്മീയ അഭിവൃദ്ധിക്കായി വിവിധ പദ്ധതികള്‍ക്ക് രൂപംകൊടുത്തുകഴിഞ്ഞു.

കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍, പ്രത്യേക പ്രാര്‍ത്ഥനായോഗങ്ങള്‍, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മുന്നേറ്റം നല്‍കുന്നതോടൊപ്പം മറ്റ് വിവിധ ആത്മീയ പ്രവര്‍ത്തനങ്ങളും നവ നേതൃത്വത്തിന്റെ പുതിയ ലക്ഷ്യങ്ങളാണെന്നു സെക്രട്ടറി ബ്രദര്‍ ഗ്രേപ്‌സണ്‍ അറിയിച്ചു.

ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഐ.പി.സി കൂട്ടായ്മകള്‍ക്കു ബലവും അനുഗ്രഹവും അതുമൂലം നോര്‍ത്ത് അമേരിക്കയിലുള്ള എല്ലാ ഐ.പി.സി സഭകളുടെ ആത്മീയ ഐക്യത്തിനും സേവനത്തിനും സഹകരണത്തിനും തികച്ചും പ്രയോജനപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക