Image

മറിയാമ്മ ജോര്‍ജ്ജ്(94) നിര്യാതയായി

ജോയ് തുമ്പമണ്‍ Published on 03 May, 2019
മറിയാമ്മ ജോര്‍ജ്ജ്(94) നിര്യാതയായി
അറ്റ്‌ലാന്റാ: മറിയാമ്മ ജോര്‍ജ്ജ്(പള്ളിയില്‍ അമ്മച്ചി) മെയ് 1ന് അറ്റ്‌ലാന്റായില്‍ വച്ചു നിര്യാതയായി. ഓമല്ലൂര്‍ വിളവിനാല്‍ കുടുംബാംഗമാണ്. പെന്തെക്കോസ്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പരേത. മുളക്കുഴ ബൈബിള്‍ കോളേജില്‍ തിയോളജിക്കല്‍ വിദ്യാഭ്യാസം നടത്തിയതിനുശേഷം പ്രേക്ഷിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഭര്‍ത്താവ് പുനലൂര്‍ പള്ളിയില്‍ പരേതനായ മത്തായി ജോര്‍ജ്ജ്. പുനലൂര്‍ അസംബ്ലീസ് ഓഫ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 1990 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു മറിയാമ്മ ജോര്‍ജ്ജ്.

മക്കള്‍ ഡോ. ജോര്‍ജ് പള്ളിയില്‍, ഡോ.ലൈവ്‌ലി ജോസഫ് അന്നമ്മ ജോര്‍ജ്, തോമസ് കെ. പളളില്‍, ബ്ലോസമ്മ ചാക്കോ.

മരുമക്കള്‍: ഡോ.ശാലിനി പള്ളില്‍, ഡോ.എജി ജോസഫ്, ജോര്‍ജ്ജ് തോമസ്, ബ്ലസ്റ്റീ പള്ളില്‍, പാസ്റ്റര്‍ ജോണ്‍ ചാക്കോ.

മെയ് 3 വെള്ളി വൈകീട്ട് 5 മണിയ്ക്ക് മെമ്മോറിയല്‍ സര്‍വ്വീസും, ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് സംസ്‌ക്കാര ശുശ്രൂഷകളും നടക്കും.

വിലാസം കാല്‍വറി അസംബ്ലീസ് ചര്‍ച്ച് ഓഫ് ഗോഡ്, 2720 സെട്രവില്‍ ഹൈവേ, സ്‌റ്റേല്‍വില്‍, ജോര്‍ജ്ജീയ 30078.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലെസ്ലലി തോമസ്-(404) 509 9926.

തല്‍സമയ സംപ്രേക്ഷ്ണം-http://cacog.com/mgpallil


മറിയാമ്മ ജോര്‍ജ്ജ്(94) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക