Image

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രാര്‍ത്ഥന അനിവാര്യമെന്ന് ട്രമ്പ്

പി.പി. ചെറിയാന്‍ Published on 03 May, 2019
മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രാര്‍ത്ഥന അനിവാര്യമെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍ ഡി.സി.: ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിനും, മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും പ്രാര്‍ത്ഥനയുടെ ശക്തിഅനിവാര്യമാണെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. രാഷ്ട്രം 'നാ്ഷ്ണല്‍ പ്രയര്‍ ഡെ' ആയി ആചരിക്കുന്ന മെയ് ആദ്യ വ്യാഴാഴ്ചയ്ക്കു മുന്നോടിയായി മെയ് 1  ബുധനാഴ്ച വൈകീട്ട് വൈറ്റ്ഹൗസില്‍ ഒത്തുചേര്‍ന്ന നൂറോളം മതനേതാക്കന്മാര്‍, വൈറ്റ് ഹൗസിലെ പ്രമുഖര്‍ എന്നിവരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ട്രമ്പ്.
ലോകത്തിലെ ഏതു രാജ്യത്തേക്കാളും പ്രാര്‍ത്ഥനയുടെ ശക്തിയില്‍ വിശ്വസിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. മറ്റേത് ആയുധത്തേക്കാളും മൂര്‍ച്ചയേറിയതാണ് പ്രാര്‍ത്ഥന. ഇന്നു നാം ഇവിടെ ഒത്തുചേര്‍ന്ന് അപ്പം നുറുക്കുന്നത് അതിവിശുദ്ധമായ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് ്ട്രമ്പ് വ്യക്തമാക്കി.
നാഷ്ണല്‍ ഡെ ഓഫ് പ്രെയറില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്ന ക്രിസ്ത്യന്‍, മുസ്ലീം, ഹിന്ദു, ജൂസ്, സിക്ക് മതങ്ങളുടെ പേര്‍ എടുത്തു പറഞ്ഞാണ് ട്രമ്പ് നേതാക്കന്മാരെ സ്വാഗതം ചെയ്തത്.

വംശീയത പ്രകടമാക്കിയ അടുത്തയിടെ അമേരിക്കയിലും, വിദേശ  രാജ്യങ്ങളിലും ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടാണ് ട്രമ്പ് പ്രസംഗം ആരംഭിച്ചത്. വിശ്വാസികള്‍ക്ക് നേരെയുള്ള ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്രമ്പ് അഭ്യര്‍ത്ഥിച്ചു.

വൈറ്റ് ഹൗസില്‍ ട്രമ്പ് ഒരുക്കിയ ഡിന്നറില്‍ ഫസ്റ്റ് ലേഡി, കെന്നത്ത് കോപ്ലാന്റ്, ജെയിംസ് ഡോബ്‌സണ്‍, ഫ്രാങ്കലിന്‍ഗ്രഹാം, മൈക്ക് ഹക്കമ്പി, റോബര്‍ട്ട്  ജഫ്രസ്, റാള്‍ഫ് റീസ് തുടങ്ങിയ മതനേതാക്കന്മാരും പങ്കെടുത്തിരുന്നു.

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രാര്‍ത്ഥന അനിവാര്യമെന്ന് ട്രമ്പ്മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രാര്‍ത്ഥന അനിവാര്യമെന്ന് ട്രമ്പ്മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രാര്‍ത്ഥന അനിവാര്യമെന്ന് ട്രമ്പ്
Join WhatsApp News
Observation 2019-05-03 09:15:52
Devil is reading from the scripture  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക