Image

രമേശ് ചെന്നിത്തലയ്ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് സ്വീകരണം നല്‍കി

രാജന്‍ മാത്യു , ഡാലസ് Published on 03 May, 2019
രമേശ് ചെന്നിത്തലയ്ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് സ്വീകരണം നല്‍കി
ഡാലസ് : കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് , ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് , ഡാലസ് യൂണിറ്റ് ഹൃദ്യമായ സ്വീകരണം നല്‍കി.

ഗാര്‍ലണ്ടിലെ കേരള അസോസിയേഷന്‍ ഹാളില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ , ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് പ്രസിഡന്റ് രാജന്‍ മാത്യു അദ്ധ്യക്ഷത  വഹിച്ചു. യു ഡി ഫ് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി, ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 സീറ്റുവരെ നേടുമെന്നും , അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ , വന്‍ ഭൂരിപക്ഷത്തില്‍ , ശ്രീ രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്നും ശ്രീ ര്രാജന്‍ മാത്യു പറഞ്ഞു.

സമ്മേളനത്തില്‍ ശ്രീ ബോബന്‍ കൊടുവത് , ശ്രീ പി പി ചെറിയാന്‍,ശ്രീ ജെയിംസ് കൂടല്‍, ശ്രീ റോയ് കൊടുവത്തു എന്നിവര്‍ പ്രസംഗിക്കുകയും ശ്രീ ജോര്‍ജ് തോമസ് നന്ദി പറയുകയും ചെയ്തു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യൂട്യൂബിന്‍റ്റെയും ഫേസ്ബുക്കിന്റേയും സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ശ്രീ രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു.

രമേശ് ചെന്നിത്തലയ്ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് സ്വീകരണം നല്‍കി
രമേശ് ചെന്നിത്തലയ്ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് സ്വീകരണം നല്‍കി
രമേശ് ചെന്നിത്തലയ്ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക