Image

ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ രമേശ് ചെന്നിത്തല ദര്‍ശനം നടത്തി

രവികുമാര്‍ Published on 03 May, 2019
ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  രമേശ് ചെന്നിത്തല ദര്‍ശനം നടത്തി
ഡാലസ്: കേരളത്തില്‍ നിന്നും അമേരിക്ക സന്ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  ദര്‍ശനം നടത്തി.  ക്ഷേത്രത്തില്‍ സന്ധ്യ സമയത്ത് എത്തിച്ചേര്‍ന്ന അദ്ദേഹം ശ്രീ ഗുരുവായൂരപ്പ ദര്‍ശനത്തിനു ശേഷം ക്ഷേത്ര പൂജാരി വിനയന്‍ നീലമനയില്‍ നിന്നും പ്രസാദം ഏറ്റുവാങ്ങി.

കേരളത്തനിമയില്‍ ശ്രീഗുരുവായൂരപ്പ ക്ഷേത്രം ഡാലസ്സിലും നിര്‍മ്മിക്കാന്‍ സാധിച്ചത്  അത്യത്ഭുതകരമായിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ്  സന്തോഷ്  പിള്ളയും, ട്രസ്റ്റി ചെയര്‍മാന്‍ രാജേന്ദ്ര വാര്യരും അടങ്ങുന്ന ക്ഷേത്ര ഭാരവാഹികള്‍ അദ്ദേഹത്തെ പരിചയപ്പെടാന്‍  ക്ഷേത്രത്തില്‍ സന്നിഹിതരായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക