Image

ഫോര്‍ട്ട് വര്‍ത്ത് മേയറായി ബെറ്റ്‌സി പ്രൈസിന് അഞ്ചാം തവണയും വിജയം

പി.പി. ചെറിയാന്‍ Published on 06 May, 2019
ഫോര്‍ട്ട് വര്‍ത്ത് മേയറായി ബെറ്റ്‌സി പ്രൈസിന് അഞ്ചാം തവണയും വിജയം
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് : ഫോര്‍ട്ട് വര്‍ത്ത് മേയര്‍ സ്ഥാനത്തേയ്ക്ക് മെയ് 4 ശനിയാഴ്ച നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മൂവായിരത്തിലധികം വോട്ട് ഭൂരിപക്ഷത്തിനാണ് ബെറ്റിസ് പ്രൈസ്(69) അഞ്ചാമതും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഫോര്‍ട്ട് വര്‍ത്ത് സിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം മേയര്‍ സ്ഥാനം അലങ്കരിക്കുന്ന മേയര്‍ എന്ന സ്ഥാനം ഇനി ബെറ്റ്‌സി പ്രൈസിന്.

ഡമോക്രാറ്റിക്ക് പാര്‍ട്ടി ടെറന്റ് കൗണ്ടി ചെയര്‍പേഴ്‌സണ്‍ ഡെബോറ പീപ്പിസിനെയാണ് ബെറ്റ്‌സി പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത വോട്ടുകളില്‍ 56 ശതമാനം നേടി വന്‍വിജയമാണ് പ്രൈസ് കരസ്ഥമാക്കിയത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് മത്സരിക്കുന്ന ബെര്‍ണി സാന്റേഴ്‌സ് ഡെബോറെയാണ് എന്‍ഡോഴ്‌സ് ചെയ്തിരുന്നു. ഇവര്‍ക്ക് 42 ശതമാനം വോ്ട്ടുകളാണ്. ലഭിച്ചത് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച മറ്റ് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് 2 ശതമാനത്തില്‍ താഴെ മാത്രമാണ് വോട്ടുകള്‍ നേടാനായുള്ളൂ. 2011ലാണ് ആദ്യമായി ഫോര്‍ട്ട വര്‍ത്ത് മേയറായി ബെറ്റ്‌സി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വര്‍ഷമാണ് മേയറുടെ കാലാവധി.

ഫോര്‍ട്ട് വര്‍ത്ത് മേയറായി ബെറ്റ്‌സി പ്രൈസിന് അഞ്ചാം തവണയും വിജയം
ഫോര്‍ട്ട് വര്‍ത്ത് മേയറായി ബെറ്റ്‌സി പ്രൈസിന് അഞ്ചാം തവണയും വിജയം
ഫോര്‍ട്ട് വര്‍ത്ത് മേയറായി ബെറ്റ്‌സി പ്രൈസിന് അഞ്ചാം തവണയും വിജയം
ഫോര്‍ട്ട് വര്‍ത്ത് മേയറായി ബെറ്റ്‌സി പ്രൈസിന് അഞ്ചാം തവണയും വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക