Image

പത്തു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു-12 വയസ്സുകാരന്‍ സഹോദരന്‍ പോലീസു കസ്റ്റഡിയില്‍

പി.പി. ചെറിയാന്‍ Published on 06 May, 2019
പത്തു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു-12 വയസ്സുകാരന്‍ സഹോദരന്‍ പോലീസു കസ്റ്റഡിയില്‍
കോണ്‍റൊ(ടെക്‌സസ്): പത്തുവയസ്സുള്ള ആണ്‍കുട്ടി വെടിയേറ്റു മരിച്ച സംഭവത്തില്‍ കൊലകുറ്റം ചുമത്തി 12 വയസ്സുക്കാരന്‍ സഹോദരനെ പോലീസ് അറസ്റ്റു ചെയ്ത് മോണ്ടിഗോമറി കൗണ്ടി ജവനയ്ല്‍ ഡിറ്റെന്‍ഷന്‍ ഫസിലിറ്റിയില്‍ അടച്ചു.
നോര്‍ത്ത് ഹൂസ്റ്റണില്‍ നിന്നും 40 മൈല്‍ ദൂരെയുള്ള കോണ്‍റൊയിലാണ് മെയ് 3 ശനിയാഴ്ച ഈ ദാരുണ സംഭവം ഉണ്ടായത്.

ശനിയാഴ്ച നാലുമണിക്ക് 911 കോള്‍ ലഭിച്ചതിനെതുടര്‍ന്ന് പോലീസ് എത്തിച്ചേരുമ്പോള്‍ നെഞ്ചില്‍ വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുന്നിരുന്ന പത്തുവയസ്സുക്കാരനെയാണ് പോലീസ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.

പന്ത്രണ്ടു വയസ്സുക്കാരനെ ഫയര്‍ ആം എങ്ങനെ ലഭിച്ചുവെന്ന് വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. രണ്ടുപേരുടെയും പ്രായം പരിഗണിച്ചു വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടന്നുവരുന്നതായും ഇവര്‍ പറഞ്ഞു.
കുട്ടികള്‍ വെടിയേറ്റു മരിക്കുന്ന സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ജോര്‍ജിയായില്‍ 4 വയസ്സുക്കാരന്റെ വെടിയേറ്റു സഹോദരി(6) കൊല്ലപ്പെട്ടരുന്ന മേരിലാന്റിലും 11 വയസ്സുള്ള പെണ്‍കുട്ടി ഒരു വയസ്സുള്ള പെണ്‍കുട്ടിയെ പരിക്കേല്‍പ്പിക്കുകയും, പിന്നീട് മരിക്കുകയും ചെയ്തിരുന്നു.

പത്തു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു-12 വയസ്സുകാരന്‍ സഹോദരന്‍ പോലീസു കസ്റ്റഡിയില്‍
പത്തു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു-12 വയസ്സുകാരന്‍ സഹോദരന്‍ പോലീസു കസ്റ്റഡിയില്‍
പത്തു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു-12 വയസ്സുകാരന്‍ സഹോദരന്‍ പോലീസു കസ്റ്റഡിയില്‍
പത്തു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു-12 വയസ്സുകാരന്‍ സഹോദരന്‍ പോലീസു കസ്റ്റഡിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക