Image

മദേഴ്‌സ് ഡേ ആഘോഷം മെയ് 12 ഞായറാഴ്ച വൈകിട്ട് 5 മണിക്ക്

എബി മക്കപ്പുഴ Published on 08 May, 2019
മദേഴ്‌സ് ഡേ ആഘോഷം മെയ് 12 ഞായറാഴ്ച വൈകിട്ട് 5 മണിക്ക്

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ മദേഴ്സ് ഡേ ആഘോഷം മെയ് 12 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കരോള്‍ട്ടന്‍ റോസ്മൈഡ് റീക്രീയഷന്‍ സെന്ററില്‍ (1330 E Rosemeade Pkwy, Carrollton, TX 75007) നടത്തപ്പെടുന്നു.

പ്രസ്തുത സമ്മേളനത്തില്‍ പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശ്രിമതി.ശുഭാ സൂസന്‍ ജേക്കബ് അമ്മമാരേ പ്രകീര്‍ത്തിച്ചു പ്രഭാഷണം നടത്തും. തുടര്ന്നു ഡാളസിലെ പ്രമുഖരായ വിവിധ കല സാംസ്‌കാരിക നേതാക്കള്‍ ആശംസകള്‍ നേരും.

കലാ സംകാരിക മേഖലകളില്‍ ശ്രെദ്ധേയരായ സീനിയര്‍ വനിതകളെ ആദരിക്കുന്ന പ്രധാന ചടങ്ങു സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടും. റവ.മാത്യു ജോസഫ്(സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച് വികാരി) അമ്മമാര്‍ക്ക് വേണ്ടി ഡാളസ് സൗഹൃദ വേദി ഒരുക്കിയിട്ടുള്ള പൊന്നാട അണിയിച്ചു അവരെ ആദരിക്കും.

സമ്മേളനം വിജയപ്രദമാക്കുവാന്‍ ഏവരുടെയും സാന്നിധ്യ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

മദേഴ്‌സ് ഡേ ആഘോഷം മെയ് 12 ഞായറാഴ്ച വൈകിട്ട് 5 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക