Image

പാകിസ്താന്‍ പറഞ്ഞത്കള്ളം, ബാലാകോട്ടില്‍ 130ല്‍ അധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു -ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക

Published on 08 May, 2019
പാകിസ്താന്‍ പറഞ്ഞത്കള്ളം, ബാലാകോട്ടില്‍ 130ല്‍ അധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു -ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക
ന്യൂഡല്‍ഹി: ബാലാകോട്ടിലെ ജെയ്‌ഷെ ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമത്തില്‍ 170ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. ജെയിഷെ മുഹമ്മദ് വിഭാഗം പുല്‍വാമയില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ ആക്രമണം പാകിസ്താന്‍ നിഷേധിച്ചിരുന്നു.

സൗത്ത് ഏഷ്യന്‍രാജ്യങ്ങളിലെ റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌കാ മരേനോയാണ് ഇന്ത്യന്‍ വ്യോമാക്രമണം വിജയകരമായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'ഫെബ്രുവരി 26 ന് പുലര്‍ച്ചെ 3.30 ഓടെയാണ് ഇന്ത്യന്‍ സൈന്യം ബാലാകോട്ടിലെ സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് 20 കിലോമീറ്റര്‍ അകലെയുള്ള ഷിങ്കിയാരില്‍ നിന്നുള്ള സൈന്യം അവിടേക്ക് എത്തിയത്. 130 മുതല്‍ 170 വരെ തീവ്രവാദികള്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

 തുടര്‍ന്ന് ഉടന്‍ തന്നെ ഹര്‍ക്കത്ത് ഉല്‍ മുജാഹിദീന്‍ ക്യാമ്പിലേക്ക് പരിക്കേറ്റവരെ മാറ്റുകയായിരുന്നു. 20 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു. പരിക്കേറ്റ 45 പേര്‍ ഇപ്പോഴും പാകിസ്താന്‍ സൈനിക ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക