വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന കൂട്ടായ്മയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്നും ആ സംഘടനയ്ക്ക് പ്രസക്തിയില്ലെന്നും പ്രതികരണം ഇറക്കിയ ശ്രീനിവാസനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ തന്നെ ശ്രീനിവാസനെ അനുകൂലിച്ചും സിനിമക്കാര്‍ തന്നെ രംഗത്ത് എത്തുന്നു. പൊതുവെ ആരുടെയും പക്ഷക്കാരനല്ലാത്ത തികച്ചും ഇന്റലക്ച്വല്‍ കൂടിയായ ഹരീഷ് പേരാടിയാണ് ശ്രീനിവാസനെ അനുകൂലിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രീ വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത ഡബ്ല്യൂസിസിയുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല എന്നാണ് ഹരീഷ് പേരാടി ചോദിക്കുന്നത്. അദ്ദേഹം അത് ചോദിക്കുമ്പോള്‍ അത് സാധാരണക്കാരുടെ എല്ലാം ചോദ്യമാണ്. സ്വന്തം പേരില്‍ 240 കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മത്സരിക്കുമ്പോഴാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെ നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍....നിങ്ങളെപ്പോലെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്. അരി തന്നെയാണ് തിന്നുന്നത്. .... ഇപ്രകാരമാണ് ഹരീഷ് പേരാടി തന്റെ പുതിയ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
വുമണ്‍ ഇന്‍ സിനിമാ കള്ടവീനെതിരെയുള്ള തുറന്നടിക്കലാണ് ഫലത്തില്‍ ഹരീഷിന്റെ പോസ്റ്റ്.